ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിൽ ദമ്പതീ സംഗമം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.യൗസേപ്പിതാവിന്റെ വർഷാവസാന ആഘോഷത്തോടും പരി.കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷത്തോടും അനുബന്ധിച്ച് ഇടവകയിൽ ദമ്പതീ സംഗമം നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് വിമൻസ് മിനിസ്ട്രിയുടെയും , യൂത്ത് മിനിസ്ടിയുടെയും നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടും. അന്നേ ദിവസം രാവിലെ 11am ന്‌ ദമ്പതികളുടെ കാഴ്ചവെപ്പ് പ്രദക്ഷിണം ഹോളിൽ നിന്ന് ആരംഭിക്കുന്നതാണ്. തുടർന്ന് കാഴ്ചയർപ്പണവും വി.കുർബ്ബാനയും ദമ്പതികൾക്കുള്ള സെമിനാറും ഉണ്ടായിരിക്കും. തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ ഹാളിൽ പ്രത്യേക പരുപാടിയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

Facebook Comments

Read Previous

കെ.എസ്.എസ്.എസ് സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍

Read Next

ചിക്കാഗോയിൽ കാറപകടത്തിൽ ജെഫിൻ കിഴക്കേക്കുറ്റ് [22] നിര്യാതനായി