ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നാഷ്ണൽ പേരൻറ്സ് ഡേ പ്രത്യേകമായി ആഘോഷിച്ചു. അന്നേ ദിവസം മാതാപിതാക്കളെ പ്രത്യേകം സമർപ്പിച്ച് അർപ്പിച്ച വി.കുർബ്ബാനയിൽ മക്കളേ, നിങ്ങളുടെ മാതാപിതാക്കൾ സന്തോഷവാൻമാരായിരിക്കണം എന്നും ആ സന്തോഷം ഏറ്റവും കൂടുതൽ നിങ്ങളെ ഓർത്താവണം എന്നും സന്ദേശത്തിൽ ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. അന്നേ ദിവസം മക്കൾ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് വീ ബലിയർപ്പണത്തിൽ പങ്കെടുത്തു. അന്നേ ദിവസം വന്നെത്തിയ എല്ലാം മാതാപിതാക്കൾക്കും ഇടവകയുടെ പ്രത്യേക സമ്മാനം നൽകുകയും ചെയ്തു. മക്കൾക്കും മാതാപിതാക്കൾക്കും ഒരു നവ്യാനുഭവമായി മാറി പേരൻറ്സ് ഡേ ആഘോഷം
Facebook Comments