Breaking news

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യ മരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാട് സമൂഹത്തിന് പകര്‍ന്നു നല്‍കുവാന്‍ കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി LIVE TELECASTING AVAILABLE

Read Next

കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി