Breaking news

കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ  പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, എരുവേശി ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽവരുന്ന ആറ് ഗോത്രവർഗ്ഗ കോളനികളിൽ നടപ്പിലാക്കിവരുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കൃഷിയും, സംസ്കരണവും എന്ന പദ്ധതിയുടെ ഭാഗമായി കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു. പയ്യാവൂർ സെന്റ് ആൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ച്  പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ്  ശ്രീ സാജു സേവ്യർ  കോളനി ഭാരവാഹികൾക്ക് കാർഷികയന്ത്രങ്ങൾ വിതരണം നടത്തി. കൃഷി ചിലവുകൾ കുറച്ച് കൃഷി കൂടുതൽ ലാഭകരമായി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തത്. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ  ബിബിൻ തോമസ് കണ്ടോത്ത് സ്വാഗതമാശംസിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ നന്ദി പറഞ്ഞു. മാസ്സ്  സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ, ശ്രീമതി റെനി സിബി എന്നിവർ നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്

Read Next

കോക്കനട്ട് വെർജിൻ ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി