Breaking news

കവന്റി ആൻഡ് വാർവിക്ഷയറിന്റെ രാഗസന്ധ്യ തരംഗം സ്രഷ്ടിച്ച് ശ്രദ്ധേയമാകുന്നു.

കൊറോണയുടെ ഭീതിയിൽ നിന്നും മുക്തിനേടിക്കൊണ്ടിരിക്കുന്ന എല്ലാവരുടെയും മുമ്പിലോട്ട് കവന്റ്രി ആൻഡ് വാർവിക്ഷയർ ടീം എത്തിയത് ഒത്തിരിപേർക്ക് ആശ്വാസവും സന്തോഷവും നൽകിക്കൊണ്ടാണ്. യുകെ ക്നാനായക്കാരെ സംബദ്ധിച്ച് ഒരു ക്നാനായ കൺവെൻഷൻ കൂടിയ പ്രതീതി നൽകിയപ്പോൾ ലോകമെമ്പാടുമുള്ള ക്നാനായക്കാർക്ക് ഒരു മൈലാഞ്ചിയുടെയും ചന്തംചാർത്തിന്റെയും ഒക്കെ ഓർമ്മയാണ് നൽകിയത്. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു യൂണിറ്റ് ഇങ്ങനെ ഒരു ലൈവ് ഗാനമേളയുമായി മുന്നോട്ട് വന്നത്. യൂണിറ്റിലേക്ക് പ്രശംസകളുമായി എത്തുന്നത് അനേകം പേരാണ്. തനതായ ശൈലിയിലുള്ള മികച്ച അവതരണം കാഴ്ചവെച്ച, യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഷിൻസൺ മാത്യൂവിനോടൊപ്പം മികച്ച പാട്ടുകൾ പാടി എല്ലാവരെയും സന്തോഷിപ്പിച്ചത് സ്‌റ്റീഫൻ കുര്യാക്കോസ് , ജയൻ മുപ്രാപ്പിള്ളി, സ്മിതാ ഷിജോ, സാവിയോ ജോസഫ്, ബിനോയി മൈക്കിൾ എന്നിവരടങ്ങുന്ന ടീം ആണ്. പ്രസിഡന്റ് ഷിൻസൺ മാത്യു കവുന്നുംപാറയൽ, സെക്രട്ടറി ജോർജ്കുട്ടി എണ്ണംബ്ളാശേരിയിൽ, ട്രഷറർ ജോസ് പടിഞ്ഞാറയിൽ എന്നിവരുടെ നേത്രുത്ത്വത്തിലുള്ള ടീം ആണ് യൂണിറ്റിനെ നയിക്കുന്നത്.

ഇനിയും രാഗസന്ധ്യയുടെ വിഡിയോ കാണാത്തവർക്കായി ലിങ്ക് ചുവടെ ചേർക്കുന്നു.

https://www.facebook.com/CoventryWarwickshireKnanayaCatholicCommunity/videos/275095707156873/

Facebook Comments

Editor

Read Previous

A tasty chicken wrap easy to make and your children would love this fantastic recipe

Read Next

പയ്യാവൂര്‍ ഉപ്പുപടന്ന ഇളംപ്ലാക്കാട്ട്‌ ജോണ്‍ (91) നിര്യാതനായി