ജൂബിലി വർഷത്തിൽ യു കെ കെ സി എ യെ നയിക്കുവാൻ മാത്തുക്കുട്ടി ആനകുത്തിക്കലും ജോബി ജോസഫും

സ്വന്തം ലേഖകൻ

യുകെയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു കെ കെ സി എ യുടെ 2026 – 2027 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഇലക്ഷൻ ഇന്ന് UKKCA ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തപ്പെട്ടു . പ്രസിഡൻറ് സ്ഥാനത്തേക്ക് മാത്രമാണ് ഇലക്ഷൻ നടന്നത്. മാത്തുക്കുട്ടി ആനകുത്തിക്കലിൻ്റെ പാനലിൽ മത്സരിച്ചവർ മറ്റെല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു .

മൂന്നുപേർ മത്സരിച്ച വാശിയേറിയ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നോട്ടിഹാം യൂണിറ്റിലെ മാത്തുക്കുട്ടി ആനകുത്തിക്കൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 115 ഓളം നാഷണൽ കൗൺസിൽ മെമ്പേഴ്സ് തങ്ങളുടെ സമ്മതീദാനവകാശം, സീക്രട്ട് ബാലറ്റിലൂടെ രേഖപ്പെടുത്തിയാണ് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്.മറ്റു ഭാരവാഹികൾ ഇവരാണ് ജനറൽ സെക്രട്ടറി – ജോബി ജോസഫ് (ലിവർപൂൾ യൂണിറ്റ്), ട്രഷറർ – എബ്രാഹം ഫെലിക്സ് (stroke on trent unit ), വൈസ് പ്രസിഡൻറ് – ലിനു മോൾ ചാക്കോ (Humberside unit ) ജോയിൻ സെക്രട്ടറി- അനൂപ് അലക്സ് ( Preston unit ) ജോയിൻ്റ് ട്രഷറർ – മോൻസി തോമസ് ( Coventry and Warwickshire Unit) എന്നിവരാണ് .കഴിഞ്ഞ ഭരണ സമിതിയിൽ ഉണ്ടായിരുന്ന സിബി കണ്ടത്തിൽ , സിറിൽ  പനങ്കാല എന്നിവർ Advisors ആയി തുടരും . UKKCA നയിക്കുവാൻ മുന്നോട്ട് എത്തിയിരിക്കുന്ന ഇവർക്കെല്ലാവർക്കും ക്നാനായ പത്രത്തിൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം അവരുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയാണ്. 25 വർഷം പൂർത്തിയാക്കുന്ന സംഘടനയുടെ ജൂബിലി വർഷത്തിൽ UKKCA യെ നയിക്കാനായി എത്തിയിരിക്കുന്ന നേതാക്കളുടെ വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.

മാത്തുക്കുട്ടി ആനകുത്തിക്കൽ ( UKKCA President  ) Nottingham unit

യു കെ സി എ യുടെ 2012 – 2013 ജനറൽ സെക്രട്ടറി, UKKCA അഡ്വൈസർ 2014 – 2015 , KCSL രൂപതാ ചെയർമാൻ, നോട്ടീംഹാം യൂണിറ്റ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

നാട്ടിൽ അരീക്കര സെൻറ് റോക്കീസ് ഇടാവാകാംഗവും, റിട്ടയെർഡ് ഹെഡ്മാസ്റ്ററും റിട്ടയർഡ് ഹെഡ്മിസ്റ്ററുമായ, ആനകുത്തിക്കൽ A M ജോൺ, ചിന്നമ്മ ജോൺ എന്നിവരുടെ മൂത്ത പുത്രനുമാണ്. ഇപ്പോൾ Nottingham യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മേട്രനായി ജോലി ചെയ്യുന്നു. നല്ല ഒരു പ്രാസംഗികനായ മാത്തുക്കുട്ടി
കഴിഞ്ഞ 25 വർഷങ്ങളായി Nottingham ലെ സാമൂഹിക സാംസ്കാരിക മേഘലകളിൽ പ്രവർത്തിച്ചു വരുന്നു. യുകെയിലെ നേഴ്സുമാർക്ക് വേണ്ടി ആരംഭിച്ച കേരള നേഴ്സസ് യു കെ യുടെ ശില്പികളിൽ ഒരാൾ എന്നിങ്ങനെ ‘നിരവധി കാര്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മാത്തുക്കുട്ടി ആനകുത്തിക്കൽ. ഭാര്യ മിനിമോൾ മടമ്പം പറമ്പേട്ടു കുടുംബാംഗമാണ്. രണ്ട് മക്കളാണ് Ann Mathew ,Adam Matthew.

ജോബി ജോസഫ് ( UKKCA ജനറൽ സെക്രട്ടറി) Liverpool Unit

UkKCA 2026 -2028 തിരഞ്ഞെടുക്കപ്പെട്ട
N. R. City St.Mary’s Knanaya Church ഇടവകാംഗമായനാരകത്തിനാംകുന്നേൽ കുടുംബാംഗമാണ്. ഭാര്യ ദിവ്യ ജോബി കടുത്തുരുത്തി വലിയ പള്ളി ഇടവകാംഗമായ മുണ്ടുവേലിൽ കുടുംബാംഗമാണ്. രണ്ട് മക്കൾ Jemil Joby
Daughter: Diya Joby . ജോബി ഇതിന് മുൻപ്UKKCA Liverpool Unit ൻ്റെ se 2018 – 2022 കാലഘട്ടത്തിലെ സെക്രട്ടറി ആയിരുന്നു.അതോടൊപ്പം Liverpool Malayalee cultural association (LIMCA) secretary,Whiston and St. Helen’s Malayalee community coordinator എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

അബ്രാഹം ഫെലിക്സ് ( UKKCA Treasurer) Stroke on Trent Unit 

കുമരകം വള്ളാറ പള്ളി ഇടവക നടുവിലെപറമ്പിൽ കുടുംബാംഗവുമാണ്. ഭാര്യ ശോഭ എബ്രഹാം മാഞ്ഞൂർ ചാമക്കാല പള്ളി ഇടവകാം ഗമായ കിഴക്കേക്കുന്നത് കുടുംബാംഗമാണ്. ഇവർക്കു 3 മക്കളാണ് കെസിയ എബ്രഹാം, ഫെലിക്സ് എബ്രഹാം, ഷോൺ എബ്രഹാം 2016-2017 ജോയിന്റ് സെക്രട്ടറി,2020-2022 പ്രസിഡന്റ്‌,2023-2024 നോർത്ത് വെസ്റ്റ് റീജിയൻ റെപ് പദവികൾ സ്റ്റോക്ക് ഓൺ ട്രെന്റ് ക്നാനായ കാത്തൊലിക് അസോസിയേഷന് വേണ്ടി വഹിച്ചിട്ടുണ്ട്.

 

 

 

ലീനുമോൾ ചാക്കോ (UKKCA Vice President) Humberside unit 

ലീനുമോൾ ചാക്കോ -Trivandrum St PiusX Knanaya Catholic Church ഇടവകാംഗവും
നടുവത്തറ കുടുംബാംഗവുമാണ്. ഇപ്പോൾ Chamakkala St. John‘s Knanaya Catholic Church ഇടവകാംഗവും മൂശാരി പറമ്പിൽ കുടുംബാംഗവുമാണ്.
ഭർത്താവ് ബിജു ചാക്കോ മൂശാരിപറമ്പിൽ . ഇവർക്ക് അഞ്ച് മക്കളാണ്. Jake, Jude, Eric, Abel & Isac Chacko.

2001 November 10th ന് London ലെ Parsney Green ൽ വെച്ച് UKKCA form ചെയ്ത് inaugurate ചെയ്യുമ്പോൾ ലീനുമോൾ ഉണ്ടായിരുന്നു. London Unit ന്റെ പ്രഥമ Vice-President ആയി തെരെഞ്ഞെടുക്കപ്പെട്ടു.

2015 ൽ UK Knanaya Catholic Women’s Forum Ad-hoc Committee മെമ്പർ, 2018 ൽ UKKCWF ന്റെ പ്രഥമ National Secretary, UKKCWF advisor, Humberside Unit Secretary, Humberside unit Vice-President, Scunthorpe Malayali Association Vice-President & committe മെമ്പർ , (UUKMA ) UNION OF UK MALAYALI ASSOCIATIONS ന്റെ റീജിയണൽ VICE-President, National Vice-President എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അനൂപ് അലക്സ് (UKKCA Joint Secretary) Preston unit 

UkkCA 2026 യുടെ 2026 2027 കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അനൂപ് അലക്സ് UkkCA Preston യൂണിറ്റ് മെമ്പറും മാഞ്ഞൂർ സൗത്ത് സെൻ്റ് തെരേസാ മകുടാലയം
പള്ളി ഇടവകാംഗവും ആട്ടുകുന്നേൽ കുടുംബാംഗവുമാണ് . ഭാര്യ സുധ അലക്സ് കോതനെല്ലൂർ തുവാനിസ പള്ളി ഇടവകാംഗമായ കിഴവള്ളിൽ കുടുംബാംഗമാണ്. ഇവർക്ക് രണ്ടു മക്കളാണ് Annliya Alex and Abel Alex
Ukkcaകൺവെൻഷനുകളിൽ നിരവധി തവണ റാലി കമ്മിറ്റിയുടെ ഭാഗമായ അനൂപ് അലക്സ്
രണ്ട് വർഷക്കാലം UKKCA പ്രസ്റ്റൺ യൂണിറ്റ് പ്രസിഡൻ് ആയിട്ട് പ്രവർത്തിച്ചിട്ടുണ്ട്.

 

മോൻസി തോമസ് (UKKCA Joint Treasurer) Coventry and Warwickshire Unit 

യു കെ കെ സി എ 2026 2028 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മോൻസി തോമസ്.കൊവൻട്രി ആൻഡ് വാർവിക് ഷെയർ യൂണിറ്റ് അംഗവും പുനലൂർ സെൻറ് മേരീസ് ക്നാനായ കാത്തലിക് പള്ളി ഇടവക അംഗവും. തെങ്ങേലി മണ്ണിൽ കുടുംബ അംഗമാണ്.ഭാര്യ ജൂബിമോൻസി വാകത്താനം സെൻ മാത്യൂസ് ക്നാനായ കത്തോലിക്ക പള്ളി ഇടവക ഇടവക അംഗമായ കൊച്ഛാദം പള്ളി കുടുംബാംഗമാണ്. ഇവർക്ക് നാലു മക്കൾ ടോം മോൻസി സാറ മോൻസി എലിസബത്ത് മോൻസി ജോസഫ് മോൻസി കൊവൻട്രി ആൻഡ് വാർബിക് ഷെയർ യൂണിറ്റിന്റെ ആരംഭ കാലം തൊട്ടുള്ള സജീവ് പ്രവർത്തകനാണ്.

യൂണിറ്റ് ഏരിയ കോർഡിനേറ്റർ വൈസ് പ്രസിഡൻറ് പ്രസിഡൻറ് ട്രഷറർ അഡ്വൈസറി ബോർഡ് മെമ്പർ കെസിവൈഎൽ ഡയറക്ടർ ആദ്യമായി യു കെ കെ സി സ്വന്തമായി ആസ്ഥാന മന്ദിരം സ്വന്തം ആക്കിയപ്പോൾ ബിൽഡിംഗ് കമ്മിറ്റി കോർ കമ്മിറ്റി മെമ്പർ നിലവിലും ബിൽഡിംഗ് കമ്മിറ്റി മെമ്പർ യു കെ സി കൺവെൻഷനുകളുടെ അനുബന്ധിച്ച് പല കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്ത പരിചയസമ്പത്തുമായി ആയിട്ടാണ് സെൻട്രൽ കമ്മിറ്റിയിലേക്ക് കടന്നുവരുന്നത്.നാട്ടിലും പൊതുപ്രവർത്തനം രംഗത്ത് സജീവമായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കൗൺസിൽ മെമ്പർ ചിറ്റടി പബ്ലിക് ലൈബ്രറിയുടെ സജീവ് പ്രവർത്തകനും ഭാരവാഹിയും ആയിരുന്നു.

Facebook Comments

Read Previous

ക്നാനായ പത്രം: ഒരു ദശാബ്ദം, ഒരു ദൗത്യം

Read Next

നീറിക്കാട് മഞ്ചത്തിൽ സെലിൻ മാത്യു (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE