Breaking news

UKKCA കൺവെൻഷൻ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തപ്പെട്ടു.

ജൂലൈ 12 ന് നടക്കുവാൻ പോകുന്ന 22മത് UKKCA കൺവെൻഷന്റെ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു യൂണിറ്റ് അംഗം സിബി മുളകനാലിനും കുടുംബത്തിനും ആദ്യ ഗോൾഡൻ ടിക്കറ്റ് നൽകികൊണ്ട് UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല നിർവഹിച്ചു. തുടർന്ന് ഷാജി ലൂക്കോസ് , അലൻ ജോയി , പ്രദീപ് ജോസ് എന്നിവർക്കും കൺവെൻഷൻ ടിക്കറ്റ് കൈമാറി .

UKKCA നാഷൽ കൗൺസിൽ അംഗങ്ങളായ യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി ആനകുത്തിക്കൽ , സെക്രട്ടറി ബെന്നി ജെയിംസ് ,ട്രഷറർ ജിനു സിറിയക് എന്നിവരും മറ്റ് യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആണ് ടിക്കറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് .

നിരവധി കുടുംബങ്ങൾ ആണ് അന്നേദിവസം യൂണിറ്റ് ഭാരവാഹികളുടെ കയ്യിൽ നിന്നും കൺവെൻഷനുള്ള ടിക്കറ്റുകൾ എടുത്തിരിക്കുന്നത് .

വളരെ മനോഹരമായി നടത്തപ്പെട്ട നാട്ടിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്റെ (NKCA) ഈസ്റ്റർ ആഘോഷ പരിപാടിയിൽ നോട്ടിങ്ഹാമിലെ ക്നാനായ സമൂഹത്തിന്റെ നിറസാന്നിധ്യം ആണ് ഉണ്ടായിരുന്നത്

Facebook Comments

knanayapathram

Read Previous

ഒളശ്ശ പാട്ടക്കണ്ടം ജോസ് ഫിലിപ്പ് (ജോമോൻ – 62) (റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.