മോണ്‍. പീറ്റര്‍ ഊരാളില്‍ മെമ്മോറിയല്‍ പ്രസംഗ മത്സരം

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ റ്റീന്‍സ് മിനിസ്ട്രിയുടേയും ചെറുപുഷ്പ മിഷന്‍ ലീഗിന്‍െയും ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഊരാളില്‍ മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
മലയാളം വിഭാഗത്തില്‍ അനികിത പഴയമ്പള്ളില്‍ താമ്പാ ഒന്നാം സ്ഥാനവും ആന്‍ മരിയ കൊളങ്ങയില്‍ ന്യൂ ജേഴ്സി രണ്ടാം സ്ഥാനവും നേടി.
ഇംഗ്ലീഷ് വിഭാഗത്തില്‍ ക്രിസ് മൂന്നുപറയില്‍ സാന്‍ ആന്റ്റോണിയ ഒന്നാം സ്ഥാനവും നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ് രണ്ടാം സ്ഥാനവും നേടി. ജെറമി കട്ടപ്പുറം സാന്‍ ആന്റ്റോണിയ, അന്‍സിന്‍ താന്നിച്ചുവട്ടില്‍ ഹൂസ്റ്റണ്‍ എന്നിവര്‍ മൂന്നാം സ്ഥാനവും ഹന്നാ ഞരളകാട്ടുതുരുത്തിയില്‍ ഡിട്രോയിറ്റ്, ബെനിറ്റാ കിഴക്കേപ്പുറം ന്യൂ ജേഴ്സി എന്നിവര്‍ പ്രോത്സാഹന സമ്മാനവും പങ്കുവെച്ചു.
ചിക്കാഗോ രൂപത വികാരി ജനറാളും ക്‌നാനായ റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, റ്റീന്‍സ് മിനിസ്ട്രി റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു. ഡെന്നി ഊരാളിലാണ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത്.

സിജോയ് പറപ്പള്ളിൽ.

Facebook Comments

Read Previous

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.

Read Next

കെ.സി.എസ്.എല്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം