ന്യൂജേഴ്സി: ന്യൂജേഴ്‌സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിവിധ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പിതൃദിനം ആഘോഷിക്കുന്നു , വി യൗസേപ്പ് എന്ന നല്ല അപ്പനായി സമർപ്പിക്കപ്പെട്ട ഈ വർഷത്തിൽ അതിൻ്റെ ചൈതന്യം ഉൾക്കൊണ്ടുള്ള ആചരണമാണ് നടത്തപ്പെട്ടത്.വി യൗസേപ്പിതാവിന് ഇടവകയിലെ മുതിർന്ന പിതാവായ വരിക്കമാംതൊട്ടിയിൽ ജോസഫ് ഇട്ടിയവിര തലേക്കെട്ട് കിരീടം അണിയിച്ചു. തുടർന്ന് നടന്ന വി കുർബാനയിൽ പ്രത്യേക പ്രാർത്ഥനകളും ആദരിക്കലും നടത്തപ്പെട്ടു.ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് “എൻ മുഖം നിൻ മുഖം ” ” തൊമ്മനും മക്കളും” എന്ന മത്സരവും നടത്തപ്പെട്ടു. ക്നാനായ കാത്തലിക് വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ” മൊഞ്ചുള്ള അപ്പൻ” ചട്ടയും മുണ്ടും കപ്പയും മീനും ” പരുപാടിയും സംഘടിപ്പിച്ചു.അങ്ങനെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ പുതുമകൾ നിറഞ്ഞ പിതൃദിനാഘോഷം ഏവരെയും ഏറെ ആകർഷിച്ചു.