ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

കോട്ടയം: ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌ ജിജി ഷാജിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടാണ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ.ജോയി കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, മുന്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി ഷൈനി സിറിയക്‌, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ തോമസ്‌, ഫൊറോന സെക്രട്ടറി സീന ടൈറ്റസ്‌, ട്രഷറര്‍ സില്‍ജി സജി, ഷീബാ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ വിവിധ യൂണിറ്റ്‌ ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 2019-2021 കാലഘട്ടത്തിലെ ഫൊറോനഭാരവാഹികള്‍ക്ക്‌ നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു.

Facebook Comments

Read Previous

നാടിനു കരുതലുമായി കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം

Read Next

കോവിഡ് രോഗികൾക്കു മാനസിക സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.