കോട്ടയം: മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് (മെയ് 11-ാം തീയതി ചൊവ്വാഴ്‌ച) വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി, കെ.സി. ഡബ്ല്യു.എ അംഗങ്ങള്‍ ജീവിത പങ്കാളിയോടൊപ്പം പങ്കെടുക്കും. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം ചെയ്യും. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, പ്രൊഫ. മേരി റെജിന, പ്രൊഫ. ഷാജി ജെയിംസ എന്നിവര്‍ ക്ലാസ്സ് നയിക്കും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി വടശ്ശേരിക്കുന്നേല്‍, കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
Kottayam Archdiocese is inviting you to a scheduled Zoom meeting.
Topic: KCC & KCWA Family Meet
Time: May 11, 2021 06:00 PM India
Join Zoom Meeting
https://us02web.zoom.us/j/84212412369?pwd=cGdtSDNRaW5aQ2NKeThLVHlobWNBQT09
Meeting ID: 842 1241 2369
Passcode: 148199
ബിനോയി ഇടയാടിയില്‍
(ജനറല്‍ സെക്രട്ടറി)