Breaking news

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സമുദായത്തിലെ സാംസ്‌ക്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധിസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്റ്‌റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. സിനിമ, നാടകം, സാഹിത്യം, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുള്ളവരുടെ പ്രതിനിധികളാണ്‌ സംഗമത്തിലും ആലോചനായോഗത്തിലും പങ്കെടുത്തത്‌. കെ.സി.സി ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കള്‍ച്ചറല്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ചെട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Facebook Comments

knanayapathram

Read Previous

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

Read Next

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം