Breaking news

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും കോട്ടയം അതിരൂപത നേടി.

കോട്ടയം: കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ കോട്ടയം അതിരൂപതയ്‌ക്കുവേണ്ടി ഒന്നാംസ്ഥാനവും, എ ഗ്രേഡും കെ.സി.വൈ.എല്‍ മടമ്പം യൂണിറ്റ്‌ കരസ്ഥമാക്കി. ആതിര ബിജു, ജിസ്‌മി ജേക്കബ്‌, അര്‍പിത ബിജു, ഷിന്‍സി ഷാജി, അലന്‍ മരിയ ജോണ്‍, ആഷ്‌ലി കുര്യാക്കോസ്‌, നിത്യ ടോമി എന്നിവരടങ്ങിയ ടീമാണ്‌ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം നേടിയത്‌.
ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡ്‌ ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റ്‌ നേടി. ജോമി ജോസ്‌ കൈപ്പാറേട്ട്‌ (സംവിധാനം), ആശ രാജു, റോണിറ്റ്‌ രാജു, തോമസ്‌കുട്ടി സ്റ്റീഫന്‍, സ്റ്റീഫന്‍ ജോയി, ആശിഷ്‌ ജെയ്‌മോന്‍, ലൂക്ക ജോസഫ്‌, മാറ്റ്‌സി സ്റ്റീഫന്‍, ബിനീഷ്‌ ബേബി, അനശ്വല്‍ ലൂയിസ്‌ (അഭിനേതാക്കള്‍) എന്നിവരാണ്‌ ഷോര്‍ട്ട്‌ ഫിലിമിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

Facebook Comments

knanayapathram

Read Previous

ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം നടത്തി

Read Next

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.