Breaking news

52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

കേരള കത്തോലിക്ക സഭയിൽ രൂപതാ അടിസ്ഥാനത്തിൽ 1969ൽ സ്ഥാപിതമായ ആദ്യ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) 2020 നവംബർ 16 ന് 51 വർഷങ്ങൾ പൂർത്തിയാക്കി 52ആം ജന്മദിനത്തിലേക്ക് പ്രവേശിച്ചു.അതിരൂപതാതല സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി  ചൈതന്യ യൂത്ത് സെന്ററിൽ അതിരൂപത ഡയറക്ടർ  ശ്രീ.ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തുകയും അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്‌തു, തുടർന്ന് അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻ കുഴിയിൽ കൃതജ്ഞത ബലി അർപ്പിച്ചു. അതിരൂപത പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത സമിതി അംഗങ്ങൾ  കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.  2020 നവംബർ 22 , ഞായറാഴ്ച  യൂണിറ്റ്, ഫൊറോന, റീജിയൻ തലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിക്കും. അതിരൂപതാതല ജന്മദിനാഘോഷങ്ങളിലും സ്ഥാപകദിനാഘോഷങ്ങളിലും അതിരൂപത സമിതി അംഗങ്ങളായ അനിറ്റ് ചാക്കോ കിഴക്കേആക്കൽ, ജോസ്കുട്ടി ജോസഫ് താളിവേലിൽ, അച്ചു അന്ന ടോം പെരുമ്പളത്തുശ്ശേരിയിൽ, സി.ലേഖ എസ്.ജെ.സി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Facebook Comments

knanayapathram

Read Previous

ഖാണ്ഡുവ രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി

Read Next

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി