Breaking news

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1ന്

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 15 – മത് മീറ്റിംഗ് പെരിക്കല്ലൂർ ഫൊറോനയിൽ.കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ “SPALANCATE” യുടെ 15 – മത് മീറ്റിംഗ് നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരിക്കല്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം പെരിക്കല്ലൂർ ഫൊറോന പ്രസിഡന്റ് ജോസിൻ ജോസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്യും. പെരിക്കല്ലൂർ ഫൊറോന ചാപ്ലയിൻ ഫാ. മാത്യു മേലേടത്ത് ആമുഖസന്ദേശം നൽകുകയും, മുൻ മലബാർ റീജിയൻ പ്രസിഡന്റ് ജോബിഷ് ജോസ് ഇരിക്കാലിക്കൽ മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. കെ.സി.വൈ.എൽ പെരിക്കല്ലൂർ ഫൊറോന ചാപ്ലയിൻ ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അനുഗ്രഹപ്രഭാഷണം നൽകും. മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും. കെ.സി.വൈ.എൽ മലബാർ റീജിയൻ വൈസ് പ്രസിഡന്റ്‌ അനുമോൾ ബിജു യോഗത്തിന് കൃതജ്ഞത അർപ്പിക്കും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ, മലബാർ റീജിയൻ ഭാരവാഹികൾ, പെരിക്കല്ലൂർ ഫൊറോന സമിതി അംഗങ്ങളും, പെരിക്കല്ലൂർ ഫൊറോനയിലെ വിവിധ ഇടവകളിൽനിന്നുമുള്ള യുവജനങ്ങളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

Read Next

പാലത്തുരുത്ത് എരുമത്തറയിൽ മേരി ( 78 ) നിര്യാതയായി