Breaking news

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: ഓള്‍ ഇന്ത്യ നീറ്റ്‌ (ഉപരിപഠന യോഗ്യത) പരീക്ഷയില്‍ 96-ാം റാങ്ക്‌ (കേരള ലിസ്റ്റില്‍ 10-ാം റാങ്ക്‌) കരസ്ഥമാക്കിയ സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ നോയല്‍ ജിജോ വാച്ചാച്ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സജി കൊച്ചുപറമ്പില്‍, പാരിഷ്‌ കൗണ്‍സില്‍ സെക്രട്ടറി ജോണി മാത്യു ആക്കാംപറമ്പില്‍, കെ.സി.വൈ.എല്‍ യൂണിറ്റ്‌ ഡയറക്‌ടര്‍ രാജു ആലപ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. സെബിന്‍ ജോര്‍ജ്‌ നന്ദി പറഞ്ഞു.
സംക്രാന്തി ഇടവക മംഗളാംകുന്നേല്‍ ജോര്‍ജ്‌ എം. ലൂക്കാ-ജെയ്‌നി ജോര്‍ജ്‌ ദമ്പതികളുടെ മകനാണ്‌. കെ.സി.വൈ.എല്‍ യൂണിറ്റ്‌ സെക്രട്ടറി കൂടിയായ സെബിന്‍. ഏക സഹോദരി സ്‌നേഹ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനി. സിസ്റ്റര്‍ അഡൈ്വസര്‍ സി. ഷീനാ മുട്ടത്തില്‍, കെ.സി.വൈ.എല്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റെവിന്‍ പാറയ്‌ക്കല്‍, ട്രഷറര്‍ ആന്‍മോള്‍ ഷാജി പടവത്തില്‍, ജോയിന്റ്‌ സെക്രട്ടറി ഐറ മേരി ചെന്നാത്തുപാറയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‌കി.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കൂട്ടകൈതയിൽ അന്നകുട്ടി ചാക്കോ (84) നിര്യതയായി LIVE TELECASTING AVAILABLE

Read Next

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി