Breaking news

മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യു ട്യൂബിൽ ഹിറ്റായി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി. ആഗസ്റ്റ് ഒന്നാം തീയതി പുറത്തിറങ്ങിയ “നെഞ്ചിൽ” എന്ന മ്യൂസിക്കൽ ആൽബമാണ് ഇതിനോടകം രണ്ടു ലക്ഷം കാഴ്ച്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. രണ്ടു കമിതാക്കളുടെ പ്രണയകഥ പറയുന്ന ഈ ആൽബം നിരവധി നിരൂപക പ്രശംസ നേടിക്കഴിഞ്ഞു. സീതാകല്യാണം ഫെയിം അനൂപ് കൃഷ്ണൻ, ശീമാട്ടി മോഡൽ ഗായത്രി രാധാകൃഷ്ണൻ, രാജീവ് പിള്ളത്ത്, ബിന്ദു എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു. റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ആൽബം നിർമ്മിച്ചിരിക്കുന്നത് ഉഴവൂർ ഇടവകാംഗമായ റെയ്സൺ തോമസ് കല്ലടയിൽ ആണ്. മാറിടം ഇടവകാംഗമായ ജിജോയ് ജോർജ്ജ് എഴുതിയ വരികൾക്ക് ജിനു തോമസ് ഈണം പകർന്നിരിക്കുന്നു. ഉഴവൂർ ഇടവകാംഗമായ ജസ്റ്റിൻ ജോൺ കണ്ടത്തിൽ ഇതിൻ്റെ അസോസിയേറ്റ് ഡയറക്ടർ ആണ്. ദിനംപ്രതി കൂടുതൽ ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് “നെഞ്ചിൽ”. youtube link :
https://youtu.be/lAO2of7JCW0
 

Facebook Comments

knanayapathram

Read Previous

UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

Read Next

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .