Latest News

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിക്കുന്നു

കെ.സി.വൈ.എൽ ഷാർജയുടെ ആഭിമുഖ്യത്തിൽ ഷാർജ കെ.സി.സി യുടെ സഹകരണത്തോടുകൂടി  *”Social Media and Family Bonds in the Era of Pandemic”* എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൻ്റെ ഉദ്ഘാടനം *കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൻ  ഫാ.ചാക്കോ വണ്ടൻകുഴിയിൽ* നിർവ്വഹിക്കുന്നതായിരിക്കും. വെബിനാർ അവതരണം *കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ* അവതരിപ്പിക്കുകയും, *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശവും, ഷാർജ കെ.സി.സി പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ് ആശംസയർപ്പിച്ച് സംസാരിക്കുന്നതുമായിരിക്കും*.സോഷ്യൽ മീഡിയ- ഓൺലൈൻ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട യാതാർത്ഥ്യങ്ങളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും സെമിനാറിൽ കൂടുതൽ പ്രതിപാദിക്കുന്നതായിരിക്കും. കൂടാതെ, ഈയൊരു ഓൺലൈൻ കാലഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഈ പ്രോഗ്രാം ഉപകാരപ്രദമാകട്ടെ എന്നാശംസിച്ചുകൊണ്ട് ഏവരെയും  സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം,*ഡോണി ഓലിയ്ക്കമുറിയിൽ (പ്രസിഡൻ്റ്‌)**ജിക്കു പൂത്തറ (സെക്രട്ടറി)**ടോം കുഴീക്കാട്ടിൽ (ട്രഷറർ)*

Facebook Comments

Editor

Read Previous

കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി

Read Next

കുമരകം വെള്ളാപ്പള്ളിച്ചിറ (കറുകപ്പറമ്പിൽ) ലീലാമ്മ മാത്യു (79) നിര്യാതയായി. LIVE TELECASTING AVAILABLE