മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
കഴിഞ്ഞ കൺവൻഷനിൽ UK യിലെ ക്നാനായക്കാർ ആവേശപൂർവ്വം ഏറ്റെടുത്ത റീൽസ് മത്‌സരം നിരവധി യൂണിറ്റുകളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് രണ്ടാം വട്ടവും നടത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ് പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റി. 23 മത് കൺവൻഷനിൽ തരംഗമായ റീൽസ് മത്‌സരത്തിൽ പങ്കെടുത്തവരെ പിന്തുണയ്ക്കാൻ സ്വന്തം യൂണിറ്റുകളും,ഇടവകാംഗങ്ങളും,സുഹൃത്തുക്കളും മത്‌സരിച്ചപ്പോൾ റീൽസ് മത്‌സരം സംഘാടകരുടെ പ്രതീക്ഷയ്ക്കുമപ്പുറമുള്ളൊരു വിജയത്തിലെത്തിയിരുന്നു.
UKKCA കൺവൻഷനെ ആസ്‌പദമാക്കി ചെയ്യേണ്ട റീലുകൾ പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റി കൺവീനർ സിറിൾ പനംകാലയ്ക്ക് ജൂൺ 15 ന് മുമ്പാണ് നൽകേണ്ടത്.
Facebook Comments