Breaking news

ന്യൂജേഴ്‌സി സിസിഡി ഗ്രാജുവേഷൻ നടത്തപ്പെട്ടു:

ചിക്കാഗോ ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ സി സി ഡി കുട്ടികളുടെ ഗ്രാജുവേഷൻ നടത്തപ്പെട്ടു. കുട്ടികൾ മതാദ്ധ്യാപകരോട് ഒപ്പം പ്രദക്ഷിണമായി കുർബ്ബാറയ്ക്ക് മുമ്പ് ദൈവാലയത്തിലേക്ക് നീങ്ങി.അന്നേ ദിവസം വികാരി ഫാ ബിൻസ് ചേത്തലിൽ  കൃതജ്ഞതാബലി അർപ്പിക്കുകയും കുട്ടികളെയും മതാദ്ധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുകയും പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ച് ആശംസകൾ നേരുകയും ചെയ്തു. സിസിഡി പ്രിസിൻസിപ്പൽ ഫിനി ലൂമോൻ മാന്തുരുത്തിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഓരോ ഗ്രയിഡിലും ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം ആദരിച്ചു. ഓരോ ഗ്രയിഡിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തങ്ങളുടെ അദ്ധ്യാപകരെക്കുറിച്ച് പ്രത്യേകമായി അനുഭവങ്ങൾ എല്ലാവരോടുമായി പങ്കുവെച്ചു.തുടർന്ന് എല്ലാം കുട്ടികൾക്കും പ്രത്യേക സമ്മാനങ്ങളും നൽകി. ദൈവാലയത്തിലെ ചടങ്ങുകൾക്ക് ശേഷം ഹാളിൽ കുട്ടികൾ മതാദ്ധ്യാപകരോടൊപ്പം സ്നേഹവിരുന്നും. ആസ്വദിച്ചു.

Facebook Comments

knanayapathram

Read Previous

മറ്റക്കര മുകളേൽ ചിന്നമ്മ ലൂക്കാ നിര്യാതയായി

Read Next

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ 6 നു ചൈതന്യയിൽ