Breaking news

ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്

പയ്യാവൂർ : പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ കോളങ്ങായിൽ ജേക്കബ് ഗിസൽഡ ദമ്പതികളുടെ മകൻ ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിൽ വൈദിക പട്ടം സ്വീകരിക്കുന്നു . പയ്യാവൂർ ഗവ . യു.പി സ്കൂൾ , സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ൽ കോട്ടയം അതിരൂപതയിലെ വി . പത്താം പിയൂസിന്റെ മിഷനറി സൊസൈറ്റിയിൽ ചേർന്നു . കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു പഠനത്തിനും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ തത്ത്വശാസ്ത്ര പഠനത്തിനും ശേഷം മൈസൂർ സെന്റ് ഫിലോമിനാസ് കോളജിൽ നിന്ന് എം.എസ്.ഡബ്ലവും തുടർന്ന് മധ്യപ്രദേശിലെ സത്തന സെന്റ് എഫ്രേം തിയോളജിക്കൽ കോളജിൽ നിന്ന് ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി . 2021 ഏപ്രിൽ 7 -ാം തീയതി രാവിലെ 9.30 ന് പയ്യാവൂർ ടൗൺ സെന്റ് ആൻസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ കൈവയ്പുവഴി ശുശ്രുഷപൗരോഹിത്യം സ്വീകരിക്കുന്നതും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുന്നതുമാണ് .

Facebook Comments

knanayapathram

Read Previous

പിറവം: തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി LIVE TELECASTING AVAILABLE

Read Next

റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു