Breaking news

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ഉഴുവൂർ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തെ കേന്ദ്രീകരിച്ചു നിർമിച്ചിരിക്കുന്ന “പരമ പിതാവിന് പ്രിയ സുധനെ” എന്ന ഗാനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകശ്രദ്ധ നേടിയത്. തെക്കൻസ് മ്യൂസിക് ഫാക്ടറി ആവാതിരിപ്പിക്കുന്ന രണ്ടാം ഗാനമാണിത്. ക്രിസ്തുമസ് കാലത്തിറങ്ങിയ “തൂമഞ്ഞു ” എന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടിയിരുന്നു. ഉഴവൂർ ഇടവഗംഗമായ ക്ലാക്കിയിൽ തോമസ്കുട്ടി തോമസ് സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനം നിർമിച്ചിരിക്കുന്നത് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ബികോം വിഭാഗം അധ്യാപകനും താമരക്കാട് ഇടവഗാംഗവുമായ CA കുര്യൻ വി ജോണാണ്‌. യുവ ഗാന രചൈതാവ് നോബിൾ ക്രിസ്റ്റി ആണ് ഗാനം രചിച്ചിരിക്കുന്നത്. തെക്കൻസ് മ്യൂസിക് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ആയിരിക്കുന്ന ഗാനം ഇതിനോടകം ആയിരത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു. തെക്കൻസ് മ്യൂസിക് ഫാക്ടറിയുടെ ബാനറിൽ ഇനിയിം അനേകം പ്രൊജക്റ്റുകൾ ഉണ്ടാകുമെന്നു ഇതിന്റെ സ്ഥാപകനായ തോമസ്കുട്ടി തോമസ് ക്നാനായ പത്രത്തോട് സംസാരിച്ചു.

WATCH FULL VIDEO:

Facebook Comments

knanayapathram

Read Previous

കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

Read Next

പുളിഞ്ഞാൽ/വെള്ളമുണ്ട :കുളങ്ങരാത്ത് അന്നമ്മ ജോസഫ് നിര്യാതയായി LIVE TELECASTING AVAILABLE

Most Popular