Breaking news

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

ക്നാനായ റീജിയൺ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഏറ്റവും പ്രായം കൂടിയതും ന്യൂ ജേഴ്സി ഇടവകാംഗവുമായ 103 വയസ്സ് പ്രായം ചെന്ന കല്ലാട്ട് മറിയത്തെ അന്നേ ദിവസം പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്ഥിതനായ ശേഷം ആദ്യം പ്രത്യക്ഷപ്പെട്ട് യേശു ചോദിച്ചു. സ്ത്രീയെ നീ എന്തിനു കരയ്യുന്നു . യേശു വില മതിച്ച സ്ത്രീകളുടെ കണ്ണുനീർ നാം കാണാതെ പോകരുത് എന്ന് വനിതാദിന സന്ദേശത്തിൽ വികാരി ഫാ ബിൻസ് ചേത്തലിൽ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകൾക്കായി പുതുമയാർന്ന മുട്ടയടി മത്സരം സംഘടിപ്പിച്ചു. നൂറോളം വനിതകൾ സംഗമത്തിൽ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

കോക്കനട്ട് വെർജിൻ ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി

Read Next

”എന്റെ ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു