Breaking news

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും ഇന്നലെ നടത്തപ്പെട്ടു യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി മാംകൂട്ടത്തിൽ പ്രവർത്തന വർഷം കെറ്ററിങ് യു കെ കെ സി വൈ എൽ ഉൽഘാടനം ചെയ്തു .യു കെ കെ സി വൈ എൽ നാഷണൽ പ്രസിഡന്റ് ടോം വഞ്ചിത്താനം മുഖ്യ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന ബിജി അധ്യക്ഷത വഹിച്ച യോഗത്തിൽ അൽഫി ഷിൻസൺ സ്വാഗതവും ജെറാൾഡ് ജോമോൻ റിപ്പോർട്ടും അവതരിപ്പിച്ചു .തുടർന്ന് നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണ ആശംസകൾ അർപ്പിച്ചു . യു കെ കെ സി എ കെറ്ററിങ് യൂണിറ്റ് പ്രസിഡന്റ് ഐവി സ്റ്റീഫൻ , സെക്രട്ടറി ബീന ജോമോൻ എന്നിവർ ആശംസ അർപ്പിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു പൂർണ്ണ പിന്തുണയും നൽകി യു കെ കെ സി വൈ എൽ നാഷണൽ ഭാരവാഹികൾ ആയ ടോം വഞ്ചിത്താനം ശീതൾ ഷാജി മാളിയേക്കൽ ,അലൻ ജോസഫ് വേങ്ങശേരിൽ ,ആഷിന് അനിൽ നെല്ലാമറ്റം എന്നിവർ യൂണിറ്റ്പ്രവർത്തനത്തിന് ആശംസ അർപ്പിക്കുകയും ഉൽഘാടന സമ്മേളനത്തിന് ശേഷം യൂണിറ്റ് പൊതുയോഗത്തിൽ നാഷണൽ
ഭാരവാഹികളുമായി യൂണിറ്റ് അംഗങ്ങൾ ചർച്ച നടത്തുകയും ഒരു വർഷത്തേയ്ക്കുള്ള യൂണിറ്റ് പരിപാടികൾ ആസൂത്രണം ചെയ്തു കഴിഞ്ഞ വർഷത്തെ യൂണിറ്റ് ഭാരവാഹികൾക്കും യൂണിറ്റ് ഡയറക്ടർമാർക്കും ഏറ്റവും കൃത്യമായ ആസൂത്രണത്തോടെ സമയനിഷ്ഠമായി
പരിപാടികൾ ആസൂത്രണം ചെയ്ത കെ സി .വൈ എൽ ഭാരവാഹികൾക്കും യൂണിറ്റ് മെമ്പേഴ്‌സനും ഡിറക്ടർമാരായ സഖറിയാ പുത്തെൻകളം ,ജിന സഖറിയാ എന്നിവർ നന്ദി അർപ്പിക്കുകയും ചെയ്തു

Facebook Comments

knanayapathram

Read Previous

ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

Read Next

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.