Breaking news

സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച് ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ

വ്യത്യസ്ഥമായ അന്തരീക്ഷത്തിൽ വ്യത്യസ്ഥമായി സകല വിശുദ്ധരുടെയും തീരുനാൾ ഇടവകതലത്തിൽ ആഘോഷിച്ച് ക്നാനായ റീജിയണിലെ കുട്ടികൾ ‘ വിവിധ ഇടവകകളിൽ പ്രധാനമായും കുട്ടികൾ ഭവനങ്ങളിൽ ആയിരുന്ന് കൊണ്ട് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷം ധരിച്ച് അതിന്റെ വിശുദ്ധി ഉള്ളിൽ പേറി ആവിശുദ്ധനെക്കറിച്ച് പ്രസംഗിച്ച് മാധ്യമങ്ങളിലൂടെ കുട്ടികൾ ഒത്ത് ചേർന്ന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു. ക്നാനായ റീജിയൺ തിരുബാല സഖ്യത്തിന്റെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ നടത്തിയ കുട്ടി വിശുദ്ധൻ വീഡിയോ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ഥമായ ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും പങ്കെടുപ്പിച്ച മാതാപിതാക്കളെയും ക്നാനായ റീജിയൺ വീകാരി ജനറൽ ഫാ തോമസ്സ് മുളവനാൽ പ്രത്യേകം അഭിനന്ദിച്ചു.

Facebook Comments

knanayapathram

Read Previous

പാലത്തുരുത്ത് എരുമത്തറയിൽ മേരി ജോസഫ് (78) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കി പോത്ത് വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്