Breaking news

റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

ചേർത്തല കേന്ദ്രമായി പ്രേവർത്തിക്കുന്ന നവോത്ഥാനം സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് 2020 സംസ്ക്കാരിക സമ്മേളനത്തിൽ വച്ച് റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ ന് കോവിഡ് പ്രതിരോധ രചനാ മത്സര  മികവിനുള്ള പുരസ്‌കാരവും പ്രെശസ്തി പത്രവും ചേർത്തല എൻ എസ് എസ്  ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 27 ഞായറാഴ്ച്ച ഗിന്നസ്  സത്താർ ആദൂർ സമ്മാനിച്ചു. ചേർത്തല മുരളി, അനിൽ എഴുപുന്ന, ആർട്ടിസ്റ് സലിൻ ചേർത്തല, സലിം കലവൂർ തുടങ്ങിയവർ  സന്നിഹിതരായിരുന്നു വിവിധ രചനാ മത്സരങ്ങളിലായിട്ട് റെജി  തോമസിനെ തേടി എത്തുന്ന 71 – മത്തെ ബഹുമതിയാണിത്. ഉഴവൂർ ഒ  എൽ എൽ ഹയർ സെക്കന്ററി സ്കൂളിൽ രാഷ്ട്ര മീമാംസ വിഭാഗം ഹയർ  സെക്കന്ററി അദ്ധ്യാപകൻ ആയി സേവനം അനുഷ്ടിച്ചു വരുന്നു. ഭാര്യ കുറുപ്പന്തറ ചിറയിൽ കുടുംബ അംഗം ബിൻസി (നേഴ്സ് മറ്റേണിറ്റി  ഹോസ്പിറ്റൽ കുവൈറ്റ്) മക്കൾ: തോസൺ, ആന്മരിയ, ജോസ് വിൻ റെജി  തോമസ് മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി ഇടവക അംഗം ആണ് മൊബൈൽ : 9447258924

Facebook Comments

knanayapathram

Read Previous

മൂന്നുതവണ പ്ലാസ്‌മ ദാനം നടത്തി കാരുണ്യദൂതായി സി. സ്‌നേഹ തേനമ്മാക്കില്‍

Read Next

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി