Breaking news

പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിന് നക്ഷത്ര തിളക്കമേകി ജോസ്മി സന്തോഷ്  

 ഈ വർഷത്തെ GCSE   പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ യു കെ യിലെ മൊത്തം ക്നാനായക്കാർക്ക് അഭിമാനമായിരിക്കുകയാണ് പൂൾ ആൻഡ് ബോൺമൗത്ത്   യൂണിറ്റിലെ ജോസ്മി സന്തോഷ് .പാർക്ക് സ്റ്റോൺ ഗ്രാമർ സ്‌കൂൾ വിദ്ധ്യാ ർഥിനിയായ  ജോസ്മി സന്തോഷ് എട്ട് ഡബിൾ എ  സ്റ്റാറും 2 എ  സ്റ്റാറും കരസ്‌ഥമാക്കിയാണ് ഈ മിന്നും വിജയത്തിന് അർഹമായിരിക്കുന്നത് .അറുനൂറ്റിമംഗലം കളപ്പുരയിൽ സന്തോഷ് ജോസഫിന്റെയും പുഷ്പ സന്തോഷിന്റേയും ഏക മകളാണ്  ജോസ്മി സന്തോഷ് ,ജോസ്‌വിൻ സന്തോഷ് ഏക സഹോദരനാണ് .പൂൾ ആൻഡ് ബോൺമൗത്ത്  യൂണിറ്റ് പരിപാടികളിൽ സജീവ സാന്നിധ്യമാണ് ജോസ്മി സന്തോഷ്.ഈ മിന്നും വിജയത്തിൽ യുണിറ്റ് അംഗങ്ങൾ ഒന്നായി ഇവരുടെ സന്തോഷത്തിൽ പങ്കെടുക്കുന്നുവെന്നും ജോസ്മിക്ക് മുന്നോട്ട് എല്ലാ ഭാവുകങ്ങളും നേരുന്നതായി പൂൾ ആൻഡ് ബോൺമൗത്ത്  യുണിറ്റ് പ്രസിഡന്റ് Jayan Joseph orappangalലും  സെക്രട്ടറി  റോബിൻ പഴുക്കായിലും ക്നാനായ പത്രത്തോട് പറഞ്ഞു .ജോസ്മി സന്തോഷിന്റെ ഈ മികച്ച നേട്ടത്തിൽ ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ  അഭിനന്ദനങൾ നേരുന്നു

Facebook Comments

knanayapathram

Read Previous

റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

Read Next

അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. LIVE TELECASTING AVAILABLE