മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
UK യിലെ ക്നാനായക്കാരൻ്റെ ഹൃദയമിടിപ്പായ സംഘടന രജത ജൂബിലി നിറവിലെത്തുമ്പോൾ-പ്രൗഡോജ്ജ്വലമായ കൺവൻഷനിലെത്തുമ്പോൾ, അഭിമാനത്തോടെയാണ് ക്നാനായക്കാർ സ്റ്റോൺ ലേ പാർക്കിലെത്തുന്നത്. ലണ്ടനിൽ മേരി ചൊള്ളമ്പേലിൻ്റെ നേതൃത്വത്തിൽ നടന്നിരുന്ന ക്നാനായ കൂട്ടായ്മ രൂപവും ഭാവവും മാറി 25 വർഷങ്ങൾക്കുമുമ്പ് സംഘടനയുടെ രൂപീകരണത്തിൽ പങ്കെടുത്തവർക്ക് സ്വപ്നം കാണാവുന്നതിലും വളർന്ന് വടവൃക്ഷമാവുമ്പോൾ ആ വളർച്ചയ്ക്ക് കാരണം രക്തം രക്തത്തെ തിരിച്ചറിയുന്നതോ അതോ ദൈവാനുഗ്രഹപ്പെരുമഴയോ.നിറഞ്ഞ അഭിമാനത്തോടെ കൺവൻഷനിലെത്തുന്നവരെ ആദരവോടെ വരവേൽക്കാൻ റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ തയ്യാറാവുന്നു.
അതിഥികളെ ദൈവത്തെപ്പോലെ കണ്ട പഴയനിയമ ചരിത്രവും,അതിഥി ദേവോ ഭവ! എന്ന ഭാരതസങ്കൽപ്പവും സ്വാംശീകരിച്ച് അതിഥിസൽക്കാരങ്ങൾക്ക് തെല്ലും കുറവുവരുത്താത്ത ക്നാനാനായക്കാരെയും വിശിഷ്ടാതിഥികളെയും അവരുടെ സ്വന്തം കൺവൻഷനിൽ വരവേൽക്കാനായുള്ള കമ്മറ്റിയുടെ കൺവീനർ UKKCA മുൻ പ്രസിഡൻ്റും നിലവിലെ അഡ്വൈസറുമായ സിബി തോമസ് കണ്ടത്തിലാണ്.
ടോമി ഉതുപ്പാൻ പട്യാലിൽ മെഡ്വേ, ബെൻ സണ്ണി മുക്കാട്ടിൽ പ്ലമോത്ത്, ജിജോ കിഴക്കേക്കാട്ടിൽ മാഞ്ചസ്റ്റർ, ബാബു ജോൺ മാന്തോട്ടം അബർഡൈൻ, വിശാൽ മാത്യു ഹാരോഗേറ്റ്, അബ്രഹാം കുംബ്ലാനിക്കൽ വിഗൻ, ബിനീഷ് ചാണ്ടി കോട്ടയ്ക്കൽ ഓക്സ്ഫോർഡ്, ദിപ്തി രാജു ലിവർപൂൾ, ബെന്നി ജോർജ്ജ് കണിയാപറമ്പിൽ ഗ്ലാസ്ഗോ, ബീനാ ജോമോൻ അയിത്തിച്ചിറയിൽ കെറ്ററിംഗ്, ബിജു സൈമൺ പൂച്ചക്കാട്ടിൽ പ്രസ്റ്റൺ, ഗബ്രിയേൽ മാത്യു ഒരത്താനിയിൽ ബർമിംഗ്ഹാം,സോണിയ ലൂബി വെള്ളാപ്പള്ളിൽ ഈസ്റ്റ് ലണ്ടൻ, റിജു സന്തോഷ് കുറുപ്പംതറയിൽ ഗ്ലോസ്റ്റർഷയർ, ഷൈനി ജോബി പൊടികുന്നേൽ സ്റ്റോക്ക് ഓൺ ട്രൻഡ്, ജിജി അബ്രഹാം കൊച്ചുപറമ്പിൽ മാഞ്ചസ്റ്റർ എന്നിവരാണ് റിസപ്ഷൻ കമ്മറ്റി അംഗങ്ങൾ.