ആയിരക്കണക്കിന് ക്നാനായക്കാരായ കാണികളുടെ മുന്നിൽ കലാ പരിപാടികൾ അവതരിപ്പിക്കാൻ പേരു നൽകേണ്ട അവസാന തിയതി മെയ് 31:

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

അണഞ്ഞുതുടങ്ങിയിരുന്ന കേരളത്തിലെ ക്രൈസ്‌തവ വിശ്വാസം ആളിക്കത്തിക്കാൻ സെലുഷ്യാ സ്‌റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം കടലുകടന്നെത്തിയ ക്‌നായിത്തൊമ്മൻ്റെ മക്കൾ സൗഹൃദങ്ങളുടെയും സാഹോദര്യത്തിൻ്റെയും സ്‌നേഹബന്ധത്തിൻ്റെയും കടലോരത്തെ നിലയ്ക്കാത്ത തിരകളായി വീണ്ടും എത്തുന്നു കൺവൻഷനായി. ആംഗലേയ സാഹിത്യത്തിലെ അതികായൻമാരുടെ ജൻമനാട്ടിൽ അതിരുകളില്ലാത്ത ആവേശവുമായി എത്തുന്ന ക്നാനായക്കാരുടെ മുന്നിൽ-യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സദസ്സിനുമുന്നിൽ-കലാപരിപാടികൾ അവതരിപ്പിയ്ക്കാനുള്ള അപൂർവ്വ അവസരത്തിനായി പേരു നൽകേണ്ട അവസാന തിയതി മെയ് 31.

ക്നാനായ മഹാസംഗമത്തിന് മാറ്റു കൂട്ടാനുതകുന്ന പരിപാടികൾ മാത്രമാവും തെരെഞ്ഞെടുക്കപ്പെടുന്നത്. ആസ്വാദകർക്ക് അനുഭവമാകുന്ന ഗ്രൂപ്പ് പരിപാടികൾക്കാവും മുൻഗണന നൽകുന്നത്. ലഭിക്കുന്ന പരിപാടികൾ പരിശോധിച്ച് ഉന്നത നിലവാരമുള്ളതും,
വ്യത്യസ്തവുമായ പരിപാടികളാവും വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽപ്രോഗ്രാം കമ്മറ്റി തെരെഞ്ഞെടുക്കുന്നത്. സിനിമാറ്റിക്ക് ഡാൻസ്,ക്ലാസ്സിക്കൽ ഡാൻസ്, മാർഗ്ഗം കളി, കോമഡി സ്‌കിറ്റ്, ക്നാനായ സംബന്ധിയായ സ്‌കിറ്റ് തുടങ്ങിയവക്ക് പേരു നൽകാവുന്നതാണ്.
മെയ് 31 ആണ് പേരുകൾ നൽകേണ്ട അവസാന തിയതി. വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റി കൺവീനർ ലീനുമോൾ ചാക്കോയ്ക്ക് 07868607496 എന്ന നമ്പരിലൂടെ എൻട്രികൾ നൽകാവുന്നതാണ്.

Facebook Comments

Read Previous

ചങ്ങലീരി പടവത്തിൽ സൈമൺ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE