മാതൃദിനം സ്നേഹോത്സവമാക്കി ഡാളസ് ഇടവക മെൻസ് മിനിസ്ട്രി

ജോക്കുട്ടി മേലേടത്ത് (പി ആർ ഒ )
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അമ്മവീട് ” മാതൃദിനാഘോഷം വിപുലമായി സ്നേഹോത്സവമായി നടത്തപ്പെട്ടു. വിവിധ മിനിസ്ട്രികളെയും കോർത്തിണക്കി പുതുമയാർന്ന പരുപാടികൾ മാതൃദിനത്തിൽ ക്രമീകരിച്ചു. ഹോളി ചൈൽഡ്ഹുഡ് മിസ്ട്രി കുട്ടികൾക്കായ് പെയിന്റിംങ്, മിഷ്യൻ ലീഗ് കുട്ടികൾക്കായ് ഗ്രീറ്റിംങ്ങ് കാർഡ് മെയ്ക്കിംങ്ങ്, ഓരോ കുടുംബങ്ങൾക്കുമായ് അമ്മമാരിൽ അനുഗ്രഹീതയായ പരി. അമ്മയുടെ രൂപം അലങ്കാര മത്സരം തുടങ്ങിയവ സഘടിപ്പിച്ചു. മത്സരം കുഞ്ഞുങ്ങളിൽ വലിയ മാതൃദിനത്തിന്റെ ഉണർവായി. മെയ് 10 രാവിലെ 9.30 ന് അമ്മമാരോടൊപ്പമുള്ള വി.കുർബാനയും തുടർന്ന് എല്ലാം അമ്മമാരെയും ഹാളിലേക്ക് മാലാഖമാരുടെ വേഷമണിഞ്ഞ കുഞ്ഞുങ്ങളുടെയും മെൻസ് മിനിസ്ട്രി ചെണ്ടമേളത്തോടെ ഹാളിലേക്ക് ആനയിച്ചു.. ഹാളിൽ അമ്മമാർക്കുള്ള പുതുമയാർന്ന മത്സരവും തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായി ” അമ്മ ഊണ് ” ക്രമീകരിച്ചു.. മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു..
Facebook Comments

Read Previous

കല്ലറ തൊട്ടിപ്പറമ്പിൽ അന്നമ്മ അബ്രഹാം (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE