UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും കുളിരേകുന്ന കലാപരിപാടികളൊരുക്കാൻ വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

നാലായിരത്തിലധികം ഇരിപ്പിടങ്ങൾ,ചെറിയ അജഗണമേ ഭയപ്പെടേണ്ട എന്ന തിരുവചനമോർമ്മിപ്പിച്ച് കാണികളായി ക്നാനയക്കാർ മാത്രം നിറഞ്ഞു കവിയുന്ന ഹാളിനുള്ളിൽ കയറാനാവാതെവ LED വാളുകളിൽ നോക്കി വേദിയിലെ ദൃശ്യങ്ങൾ വീക്ഷിയ്ക്കുന്നവർ-UKKCA കൺവൻഷനുകളിലെ സാധാരണ കാഴ്ച്ചയാണിത്. ആയിരക്കണക്കിന് ക്‌നാനായക്കാർ ഒന്നിച്ചെത്തുന്ന യൂറോപ്പിലെ തന്നെ അപൂർവ്വസംഗമത്തിലെത്തുന്നവരുടെ മനസ്സു നിറയ്ക്കുന്ന വിരുന്നൊരുക്കാനുള്ള വലിയ ഉത്തരവാദിത്വമേറ്റെടുക്കുന്നത് വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ കമ്മറ്റിയാണ്. സ്വാഗത നൃത്തം സുന്ദരമാക്കാനും,മികച്ച പ്രകടനങ്ങൾ മാത്രം തെരെഞ്ഞെടുക്കാനും എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിയ്ക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുമായി വെൽക്കം ഡാൻസ് ആൻഡ് കൾച്ചറൽ കമ്മറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു.

UKKCA വൈസ് പ്രസിഡൻ്റും,മികച്ച സംഘാടകയും,കലാകാരിയും,സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ലീനുമോൾ ചാക്കോയാണ് ഈ കമ്മറ്റിയുടെ കൺവീനർ. നേതൃരംഗത്തും കലാ സാംസ്‌ക്കാരിക രംഗത്തും വെന്നിക്കൊടി പാറിച്ചവരുമായവരുടെ ഒരു മികച്ച ടീമാണ് കൺവൻഷൻ കളറാക്കാൻ ലീനുമോൾ ചാക്കോയോടൊപ്പം അണി നിരക്കുന്നത്.

വിഗൺ യൂണിറ്റ് മുൻ നാഷണൽ കൗൺസിൽ അംഗവും UKKCWF ചെയർപേഴ്‌സണുമായ നീനാ മാത്യു, BCN യൂണിറ്റ് സെക്രട്ടറിയും,കലാ മത്‌സരങ്ങളിലും വടംവലിയുൾപ്പെടെയുള്ള കായിക മത്‌സരങ്ങളിലും BCN യൂണിറ്റിനെ മുന്നിലെത്തിയ്ക്കുന്നതിന് മുഖ്യ പങ്കുവഹിച്ചയാളുമായ റിയ ടിജോ, ബ്ലാക്ക്പൂൾ യൂണിറ്റ് അംഗവും UKKCWF ജോയൻ്റ് സെക്രട്ടറിയുമായ ടിൻറ്റു ജേക്കബ്ബ്, ബർമിംഗ്‌ഹാം യൂണിറ്റ് അംഗവും നിരവധി തവണ UKKCA കൺവൻഷനുകളിൽ അവതാരികയായി തിളങ്ങിയ വ്യക്തിയുംഅനുഗ്രഹീത ഗായികയും,UUKMA ദേശീയ വൈസ് പ്രസിഡൻ്റുമായ സ്‌മിത തോട്ടം,ബർമിംഗ്ഹാം യൂണിറ്റിലെ UKKCYL ഡയറക്ടറും,UKKCA സമുദായ ബോധവൽക്കരണ ക്ലാസ്സിലെ അധ്യാപികയുമായ ജിനു അജേഷ്, നൃത്തപരിപാടികളിൽ കൊവൻട്രി യൂണിറ്റിനെ മുൻപിലെത്തിയ്ക്കുന്നതിന് പിൻപിൽ പ്രവർത്തിച്ച സ്‌മിത ഷിജോ,ഈസ്‌റ്റ് ലണ്ടൻ യൂണിറ്റ് സെക്രട്ടറിയും മികച്ച സംഘാടകനുമായ അനൂപ് ബേബി, UKKCA യുടെ പോഷകസംഘടനയായ UKKCYL ൻ്റെ അമരക്കാരൻ ജെറോം മാത്യു,UKKCYL ൻ്റെ സെക്രട്ടറി സീമോൻ മാത്യു എന്നിവരാണ് വെൽക്കം ഡാൻസ് ആൻ്റ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയംഗങ്ങൾ.

പുരാതനപ്പാട്ടുകളെന്നപേരിൽ സ്വന്തമായി പാട്ടുകളുടെ ശേഖരവും, മാർഗ്ഗംകളിയും പരിചമുട്ടുകളിയും ഉൾപ്പെടെയുള്ള സ്വന്തം കലാ രൂപങ്ങളുമുള്ള എന്നും കലയെ സ്‌നേഹിച്ച ക്നാനായക്കാരുടെ കൺവൻഷനിലെ കലാപരിപാടികളുടെ ചുമതലയേറ്റവർ എക്കാലത്തെയും മികച്ച കൺവൻഷനെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിനായാണ് ശ്രമിയ്ക്കുന്നത്.

Facebook Comments

Read Previous

ക്നാനായക്കാർ മഹാസാഗരം തീർക്കുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ

Read Next

ചിക്കാഗോ സെന്റ് മേരീസിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്