Breaking news

കേരള നിയമസഭ ഇലക്ഷൻ അങ്കത്തട്ടിൽ സിറിയക് ചാഴികാടനും ഷൈജി ഓട്ടപ്പള്ളിയും

ഏപ്രിൽ 9ന് നടക്കുന്ന Kerala Legislative Assembly Election-നെ മുന്നോടിയായി കേരള രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ ഷൈജി ഓട്ടപള്ളിയും സിറിയക് ചാഴികാടനും .പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളായി ജനവിധി തേടുന്നു ഈ രണ്ട് സ്ഥാനാർത്ഥിൾക്കും  ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ആദ്യം തന്നെ നേരുന്നു .രണ്ടുപേരെ കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു

ഷൈജി  ഓട്ടപ്പള്ളി – കാഞ്ഞങ്ങാട് നിയോജകമണ്ഡലം (UDF സ്ഥാനാർത്ഥി)

Kerala Congress സംസ്ഥാന ജനറൽ സെക്രട്ടറിയായ ഷൈജി ഓട്ടപ്പള്ളി കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ  സ്ഥാനാർഥി ആണ് എന്ന പ്രഖ്യാപനം പാർട്ടി ചെയർമാൻ P. J. Joseph ഔദ്യോഗികമായി നടത്തി.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായ ഷൈജി ഓട്ടപ്പള്ളി നിരവധി സംഘടനകളിൽ നിർണായക ചുമതലകൾ വഹിച്ചു.
✔ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം
✔ ജില്ലാ ട്രഷറർ
✔ നിയോജകമണ്ഡലം കോർഡിനേറ്റർ
✔ മണ്ഡലം പ്രസിഡൻ്റ്
യുവജന രംഗത്തും അദ്ദേഹം തിളങ്ങി.
👉 KCYM സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം
👉 മികച്ച യുവജനക്ഷേമ പ്രവർത്തനത്തിനുള്ള KCYM സംസ്ഥാന അവാർഡ് ജേതാവ്
👉 KCYL പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ട്രഷറർ
👉 Knānāya Catholic Congress ട്രഷറർ, ജനറൽ സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി
സാമൂഹിക സേവനത്തിലും യുവജനങ്ങളോടൊപ്പം നിന്നുള്ള പ്രവർത്തനത്തിലുമാണ് ഷൈജി ഓട്ടപ്പള്ളി ഏറെ ശ്രദ്ധേയനായത്.

സിറിയക് ചാഴികാടൻ – തൊടുപുഴ നിയോജകമണ്ഡലം LDF സ്ഥാനാർത്ഥി

കോട്ടയം ജില്ലയിലെ Veliyannoor പഞ്ചായത്തിലെ അരീക്കര സ്വദേശിയായ സിറിയക് ചാഴികാടൻ പ്രശസ്തമായ ചാഴികാട്ട് കുടുംബത്തിലെ പുതുതലമുറയുടെ പ്രതിനിധിയാണ്.Joy Chazhikadan – Shanthamma ദമ്പതികളുടെ മകനായ അദ്ദേഹം പൊതുപ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നത്.
കേരള നിയമസഭയിൽ ഹാസ്യ സാമ്രാട്ടായി അറിയപ്പെട്ടിരുന്ന Joseph Chazhikadanന്റെ പാരമ്പര്യവും ഈ കുടുംബത്തിനുണ്ട്. 1991ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇടിമിന്നലേറ്റ് മരണമടഞ്ഞ ബാബു ചാഴികാടന്റെ ന്റെ സഹോദരപുത്രൻ. മുൻ എം.എൽ.എയും എം.പി.യുമായിരുന്ന തോമസ്  ചാഴികാടന്റേയും  സഹോദരപുത്രൻ  യുവത്വത്തിന്റെ ആവേശവും ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ചേർന്ന് ജനവിധി തേടുന്ന ഈ രണ്ട് നേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
ജനങ്ങളുടെ വിശ്വാസം നേടി മികച്ച ജനപ്രതിനിധികളായി ഉയരാൻ ഷൈജി ഓട്ടപ്പള്ളിക്കും  സിറിയക് ചാഴികാടനും  ക്നാനായ സമൂഹത്തിന്റെ പ്രാർത്ഥനകളും പിന്തുണയും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ് .

Facebook Comments

Read Previous

മ്രാല കുരുട്ടുപറമ്പിൽ തോമസ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE