കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോട്ടയം മേഖലയിലുള്ള ഇടവകകളിലെ ദൈവാലയ ശുശ്രൂഷകര്‍ക്കായുള്ള നോമ്പുകാല ധ്യാനവും സംഗമവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ ഫാ. മാത്യു വലിയപറമ്പില്‍ ഒ.സി.ഡി ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന് ചെയര്മാന് റവ. ഫാ. ബ്രസന്‍ ഒഴുങ്ങാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെട്ട ചര്‍ച്ചയ്ക്ക് അതിരൂപത ലേബര്‍ കമ്മീഷന് ചെയര്മാന് റവ. ഫാ. സിറിയക് ഓട്ടപ്പള്ളില്‍ നേതൃത്വം നല്കി. വിവിധ ഇടവകകളില്‍ നിന്നെത്തിയ ദൈവാലയ ശുശ്രൂഷികള്‍ ധ്യാനത്തിലും സംഗമത്തിലും പങ്കെടുത്തു.
Facebook Comments