Breaking news

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6

പയ്യാവൂർ : മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്  പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാ തല കലാം ക്വിസ് സീസൺ 6 അറിവിന്റെ ആവേശപ്പോരാട്ടമായി. 14 സ്‌കൂളുകളിലെ ടീമുകൾ മാറ്റുരച്ച ക്വിസ് മത്സരത്തിൽ ചുഴലി ജി എച്ച് എസ് എസ്സിലെ ശ്യാംജിത് കൃഷ്ണൻ, ഹരികൃഷ്ണൻ, നെല്ലിക്കുറ്റി സെന്റ്‌ അഗസ്റ്റിൻസ് എച്ച് എസ്സിലെ മരിയ റോസ് അഗസ്റ്റിൻ, ആർദ്ര മരിയ ഡാനിഷ്, പൈസക്കരി ദേവമാതാ എച്ച് എസ്സിലെ ആൽബിൻ തോമസ് സിബിച്ചൻ, ജോർജ് ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം സ്‌കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കരയുടെ അധ്യക്ഷതയിൽ SPC ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ തമ്പാൻ സി. വി. ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിജു കുരുവിള, പ്രധാനാധ്യാപകൻ ബിജു സൈമൺ, സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, ACPO ബിന്ദു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ജെയ്‌സ് ജേക്കബ്ബ്, കൈപ്പുഴ സെന്റ് ജോർജ് വി എച്ച് എസ് എസ് പ്രധാനാധ്യാപകൻ ബിനോയ് കെ എസ് എന്നിവർ ക്വിസ് മത്സരം നയിച്ചു. പ്രോഗ്രാം കൺവീനർ ബിനു ജേക്കബ്ബ്, ലിബിൻ കെ. കുര്യൻ, ജോസ്മോൻ മാത്യു, ജോൺസൻ എം പീറ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 7 മുതൽ 15 വരെ.

Read Next

സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

Most Popular