ചിക്കാഗോ സെന്റ് മേരീസിൽ മെൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026-27 വർഷത്തെ പ്രവർത്തനോൽഘാടനം മെയ് മാസം 3 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമെൻ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയവർഷത്തെ പ്രവർത്തനം ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. സിജു മുടക്കോടിൽ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ റിട്ടയർമെന്റ് – ഒരു പുതിയ തുടക്കം എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യപ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ സംഘാടകനും , നൈൽസ് റോട്ടറി ക്ളബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ശ്രീ ഷിബു പീറ്റർ വെട്ടുകല്ലേൽ ക്ലാസ് എടുത്തു. മെൻസ് മിനിസ്ടറിയുടെ പുതുവർഷത്തെ പ്രവർത്തങ്ങൾ ഇടവകയെ ഉന്നതിയിലേക്ക് നയിക്കട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ തന്റെ സന്ദേശത്തിൽ ആശംസിച്ചു. മെൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ആയ ബിജു ജെയിംസ് പൂത്തറ സ്വാഗതവും അലക്സ് മുല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. ഫിലിപ്പ് പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഖു ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റർസും നേതൃത്വം നൽകി.

റോയി ചേലമലയിൽ.

Facebook Comments

Read Previous

ഉഴവൂര്‍ പയസ്മൗണ്ട് മുണ്ടത്താനത്ത് ജോർജ് എം.റ്റി. (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഒരു ചാപ്പൽ ഓർമ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ഇടവക കുട്ടികൾ