

തിരുവനന്തപുരം: തോട്ടറ രണ്ടാംകാട്ടിൽ പരേതരായ തോമസ് – അന്നമ്മ മകൻ കവഡിയാർ മഹാരാജാ ഗാർഡൻസിൽ (B-65, തോമസ് കോട്ടേജ്) താമസിക്കുന്ന R.T അബ്രാഹം(അവറാച്ചൻ – 67) നിര്യാതനായി. ശവസംസ്ക്കാരം 28.04.2025 തിങ്കളാഴ്ച്ച ഉച്ചക്കഴിഞ്ഞ 3:00 മണിക്ക് തോട്ടറ സെൻ്റ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.
കെൽട്രോൺ മുൻ ഡെപ്യൂട്ടി ജനറൽ മാനേജറായി റിട്ടയർ ചെയ്തതിനുശേഷം ബാങ്കേഴ്സ് കൺസ്ട്രക്ഷൻ, TOLC സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ: കത്രി അബ്രാഹം (അറുനൂറ്റിമംഗലം തോപ്പിൽ കുടുംബാംഗം) മുൻ പ്രിൻസിപ്പാൾ കിംസ് നഴ്സിംഗ് സ്‌കൂൾ. മക്കൾ: ജോയൽ (ഐടി എഞ്ചിനീയർ, ഇൻഫോ പാർക്ക്, ഗെയ്ൽ ആൻ എബ്രാഹം (കാനഡ). മരുമക്കൾ : ഗ്ലോസി കൊച്ചിക്കുന്നേല്‍ – മാലക്കല്ല് (ഇൻഫോസിസ്, ടെക്നോപാർക്ക്), ഷെയ്ൻ കല്ലേലിമണ്ണിൽ (റാന്നി). കൊച്ചുമക്കൾ : ജിയ, താഷ, റൂഹാ.
സഹോദരങ്ങൾ : ജോണി, ജയിംസ്, പ്രസാദ് അന്നമ്മ പുത്തൻപുരയിൽ, മേരി കുന്നത്ത്