തിരുവനന്തപുരം : വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഇടവക ദിനം ആഘോഷിച്ചു. പരിശുദ്ധ കുര്‍ബാനയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യ കാര്‍മ്മികനായി. ഫാ. സാബു പാലത്തിനാടിയില്‍ എസ്.ജെ, ഫാ. സാമുവേല്‍ കണത്തുകാട്ട് വി.സി , ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍, ഫാ. ബിജു ഒറ്റകുന്നേല്‍ എസ്.ജെ എന്നിവര്‍ സഹകാര്‍മ്മികരാ യിരുന്നു.വികാരി ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കിലിന്‍്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു . ഫാ. ബിജു ഒറ്റക്കുന്നേല്‍ ടഖ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് പിബിന്‍ കിഴക്കയില്‍, ഇടവക ദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിമോന്‍ വേലിക്കട്ടേല്‍, കെ.സി.സി യൂണിറ്റ് സെക്രട്ടറി ജോബി ഇടത്തില്‍,സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി കുറുപ്പംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ ലളിതമാക്കി ലഭിച്ച തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുവാന്‍ കൈക്കാരന്മാര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ ഏല്‍പ്പിച്ചു. മീറ്റിംഗില്‍ പയസ് സ്കീം സ്കോളര്‍ഷിപ് വിതരണവും, ഇടവക ദിനത്തോടനുബന്ധിച്ച് നടത്തിയ കലാ – കായിക മത്സരങ്ങളുടെ സമ്മാനദാനവും നിര്‍വഹിച്ചു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.