പുന്നത്തുറ: സെൻ്റ് തോമസ് ക്നാനയ കത്തോലിക്കാ പഴയ പള്ളിയുടെ ചതുർ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി സംഗമം നടത്തപ്പെട്ടു. വൈകുന്നേരം അഞ്ച് മണിക്ക് വികാരി റവ. ഫാ. ജയിംസ് ചേരുവിലിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വി. കുർബാനക്ക് ശേഷം ചേർന്ന പൊതു സമ്മേളനം വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ സി. ഇമാക്കുലെറ് SVM ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. ജെയിംസ് ചെരുവിൽ അധ്യക്ഷനായിരുന്നു. ജൂബിലി ജനറൽ കൺവീനർ ശ്രീ. ബിനോയ് കടവിൽ, പ്രവാസി പ്രതിനിധി ശ്രീ. ടോം കടിയമ്പള്ളിൽ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു. ജൂബിലി ജോയിൻ്റ് കൺവീനർ ശ്രീ. ബിനു പല്ലൊന്നിൽ സ്വാഗതവും KCWA യൂണിറ്റ് പ്രസിഡൻ്റ് ശ്രീമതി ഷീബാ പുതുമായിൽ കൃതജ്ഞതയും നേർന്നു. സംഗമത്തിൽ പങ്കെടുത്ത പ്രവാസികൾക്കും അവരുടെ കുട്ടികൾക്കുമായി നടത്തിയ മത്സരങ്ങൾ ഏറെ കൗതുകമായി. പ്രവാസികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവാസി സംഗമത്തിന് മാറ്റുകൂട്ടി.