ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ടെക്സ്പയർ ഐ റ്റി ശില്പശാല സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടെക്നിക്കൽ വർക് ഷോപ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം രജനി സുന്ദരൻ ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ മുഖ്യാധ്യാപകൻ ബിജു സൈമൺ, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, കൈറ്റ് മിസ്ട്രസ് സിസ്റ്റർ സിജ തോമസ്, അധ്യാപിക  എൽസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ടോം ജോസഫ്, അജൽ ജോജി, ശ്രീരാഗ് എം വി, ജൂലിയ ജെയ്മോൻ, ആര്യനന്ദ വി കെ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പ്രോഗ്രാമിങ്, ആനിമേഷൻ, മൊബൈൽ ആപ്ലിക്കേഷൻ, നിർമിത ബുദ്ധി തുടങ്ങിയ വിഷയങ്ങളിൽ  സെഷനുകൾ ഉണ്ടായിരുന്നു.

Facebook Comments

Read Previous

കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

Read Next

ചാമക്കാല കട്ടപ്പുറം പരേതനായ കെ സി സൈമൻ്റെ ഭാര്യ അച്ചാമ്മ സൈമൺ നിര്യാതയായി Live Funeral Telecast Available