Breaking news

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

മാത്യു ഏലൂർ, മാഞ്ചസ്റ്റർ വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. യുകെയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസി ആയ ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ CEO മാത്യു ജെയിംസ് ആണ് ഈ സവിശേഷ വാർത്ത നമ്മളുമായി പങ്കു വയ്ക്കുന്നത്. മാത്യുവിന്റെ നേതൃത്വത്തിൽ 30-ഓളം വിദ്യാർത്ഥികൾ ഈ ആനുകൂല്യം കരസ്ഥമാക്കി സെപ്റ്റംബറിൽ യുകെയിൽ എത്തിക്കഴിഞ്ഞു. വെൽഷ് ഗവൺമെന്റും, ഹെൽത്ത് എഡ്യൂക്കേഷൻ ഇമ്പ്രൂവ്‌മെന്റ് വെയിൽസും ചേർന്നാണ് ഈ അവസരം വിദേശത്തു നിന്നുള്ള നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത്. ബി. എസ്. സി. അഡൾട് നഴ്‌സിംഗ് ഡിഗ്രിക്കാണ് ഈ സ്‌കോളർഷിപ് ലഭിക്കുന്നത്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളും നാലു വർഷം ആണ് നഴ്‌സിംഗ് പഠന കാലാവധി. എന്നാൽ വെറും മൂന്നു വർഷം കൊണ്ട് നഴ്‌സിംഗ് പഠിക്കാൻ അവസരം ഒരുക്കുന്ന ഈ ഡിഗ്രി ഒരേസമയം വിദ്യാർത്ഥികൾക്കും, NHS ട്രസ്റ്റുകൾക്കും പ്രയോജനപ്രദം ആണ്. മൂന്നു വർഷത്തെ ഡിഗ്രീ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് CBT-യും OSCE-യും ഇല്ലാതെ നേരിട്ട് UK-യിലെ എൻഎംസി രെജിസ്‌ട്രേഷന് അപേക്ഷിക്കാൻ സാധിക്കും എന്നതാണ് ഈ ഡിഗ്രിയുടെ മറ്റൊരു സവിശേഷത. ഈ അവസരം ഒരുക്കുന്ന ഏലൂർ കൺസൾട്ടൻസി NHS ഹോസ്പിറ്റലുകളിലേക്കുള്ള തുടർച്ചയായ നഴ്‌സുമാരുടെ നിയമനവും കൈകാര്യം ചെയ്യുന്നു എന്നുള്ളത് വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഈ ഏജൻസി വഴി വരുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കോഴ്‌സ് കഴിയുമ്പോൾ അവരുടെ തന്നെ റിക്രൂട്ട്‌മെന്റ് ശാഖ വഴി ജോലിയും എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. പ്ലസ് ടൂ കഴിഞ്ഞ, നഴ്‌സിംഗ് മേഖലയിൽ അഭിരുചിയുള്ള ആർക്കും ഈ സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം. പ്ലസ്സ ടൂവിന് സയൻസും, മാത്ത്‌സും മുഖ്യ വിഷയങ്ങൾ ആയി 70 മുതൽ 80 ശതമാനം വരെ മാർക്കോട് കൂടെ പാസ്സായവർക്കാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത ലഭിക്കുന്നത്. ചില യൂണിവേഴ്‌സിറ്റികൾ IELTS-ഉം പരിഗണിക്കുന്നതാണ്. പ്രാഥമിക അപേക്ഷ പാസ്സാകുന്നവർക്കു University-യുടെ interview ഉണ്ടാവുന്നതാണ്. സെപ്റ്റംബർ, ഫെബ്രുവരി മാസങ്ങളിൽ ആണ് എല്ലാ വർഷവും ഈ കോഴ്സിന്റെ പ്രവേശനം. ഓരോ പ്രവേശനത്തിനും 30-ഓളം സീറ്റുകളാണ് യൂണിവേഴ്‌സിറ്റികൾ സ്‌കോളർഷിപ്പോടെ വിദേശ വിദ്യാർത്ഥികൾക്കായി നീക്കി വച്ചിരിക്കുന്നത്. മൂന്നു വർഷം ദൈർഘ്യം ഉള്ള ഈ കോഴ്‌സിന് £36,000 മുതൽ £42,000 വരെ സ്‌കോളർഷിപ് ലഭിക്കുന്നതാണ്. ഇത് കൂടാതെ താമസ സൗകര്യങ്ങൾക്കായി ആദ്യത്തെ വർഷം £1,000-ഉം ലഭിക്കും. 2024 ഫെബ്രുവരിയിലേക്കു ഏതാനം സീറ്റുകൾ ഈ കോഴ്‌സിന് നിലവിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബ്രിട്ടീഷ് കൌൺസിൽ, ഇംഗ്ലീഷ് യുകെ അംഗീകൃത ഏജൻസി ആയ ഏലൂർ കൺസൾട്ടൻസിയുടെ യുകെ, ദുബായ്, കൊച്ചി ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ ചെയുക
India office – +91 9995399366,  +91 8069009999 UK office – +44 7712717163, +44 1614567166 UAE Office: +971 43479566 , +971 506939466
Facebook Comments

knanayapathram

Read Previous

കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു

Read Next

കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE