Breaking news

ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമി ജോസ് കൈപ്പാറേട്ടിന്റെ ആശയത്തിൽ വിരിഞ്ഞതാണ് ഹൃദയസ്പര്‍ശിയായ സിസ്റ്റർ എന്ന ഹ്രസ്വചിത്രം. ജോമിയ്ക്ക് ആരോഗ്യമേഖലയിലാണ് ജോലി എങ്കിലും സംവിധാനം പാഷനാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് ജോമി ഹ്രസ്വചിത്രം സംവിധാനം ചെയ്യാറുള്ളത്. ലോക്ഡൗൺ കാലത്തും നിരവധി ഷോർട്ട്ഫിലിമുകൾ ജോമി സംവിധാനം ചെയ്തിരുന്നു. സ്വന്തം കഴിവിനോടൊപ്പം സഹപ്രവർത്തകരുടെയും മികവും ഹ്രസ്വചിത്രത്തിൽ ഉൾപ്പെടുത്തുവാൻ ജോമി മറന്നില്ല. കോവിഡ്കാലത്തെ ജാഗ്രതയെ മുൻനിർത്തിയുള്ള ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ അഞ്ച് ഷോർട്ട്ഫിലിമും രണ്ട് മ്യൂസിക്കൽ ആല്‍ബവും ജോമി സംവിധാനം ചെയ്തു. മികച്ച ചിത്രങ്ങൾക്ക് അംഗീകാരവും ജോമിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയതായി ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഇറക്കിയ സിസ്റ്റർ എന്ന ഹ്രസ്വചിത്രവും സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ഏറ്റവും സന്തോഷകരമാവുന്നത് അതിന്റെ സമകാലിക പ്രസക്തി കൂടി പരിഗണിക്കുമ്പോഴാണ്. അവയവദാനം മഹാദാനം എന്ന വിഷയത്തെ ആധാരമാക്കിയ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കോട്ടയം കാരിത്താസ് ആശുപത്രിയും അവിടുത്തെ പ്രവർത്തകരുമാണ് ചിത്രത്തിൽ.

ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം. ഒരു മനുഷ്യന് ചെലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുന്ന ഒരു ഹ്രസ്വചിത്രമാണിത്. സാങ്കേതികമായ അംശങ്ങളിലെല്ലാം കലാപരമായ മികവു പുലർത്തുന്ന ഈ ലഘുചിത്രം കാഴ്ചക്കാർക്ക് മികച്ച സന്ദേശമാണ് നൽകുന്നത്. സന്ദേശത്തിലൂടെ അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുവേണ്ടിയാണ് ഈ ദൃശ്യാവിഷ്‌കാരം. സാമൂഹിക പ്രവർത്തനങ്ങളിലും ജോമി സജീവമാണ്. കോട്ടയം അതിരൂപതയുടെ കെസി വൈ എൽ എന്ന യുവജന സംഘടനയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്യമായിരുന്നു. അന്നത്തെ ആ സൗഹൃദ കൂട്ടായ്മയും ജോമിയുടെ വിജയത്തിന് കട്ട സപ്പോർട്ടായി ഒപ്പമുണ്ട്.

Facebook Comments

knanayapathram

Read Previous

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ (92 വയസ്) കാലം ചെയ്തു .

Read Next

ഷാജി എടാട്ട് കെ.സി.സി.എൻ.എ പ്രസിഡന്റ്; അജീഷ് പോത്തന്‍ ജനറൽ സെക്രട്ടറി