Breaking news

കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

ടൊറോന്റോ: ഇഴമുറിയാത്ത ബന്ധങ്ങളുടെ കുടുംബ സംഗമത്തിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.അറുപതു വർഷത്തിലധികം കാനഡ രാജ്യത്തു കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനശേഖരണം ജോജി-രേഖ വണ്ടൻമാക്കീൽ, മാത്യു – മെറിൻ കുടിലിൽ, വിനിൽ – വിനീത പുതിയകുന്നേൽ എന്നിവരിൽനിന്ന് ചെക്ക് കൈപ്പറ്റി കൊണ്ട് ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡയുടെ ചാപ്ലൈൻ വെരി റവ ഫാ പത്രോസ് ചമ്പക്കര ഉദ്ഘാടനം നിർവഹിച്ചു. കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ നിന്നായി വരുന്ന കുടുംബങ്ങളുടെ കൂടിച്ചേരൽ മെയ്‌ 19 മുതൽ 21 വരെ ഓറഞ്ച് വില്ലയിലുള്ള ദ വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്.                                                     
Facebook Comments

knanayapathram

Read Previous

KCWFC വനിതാദിനം ആഘോഷിച്ചു

Read Next

തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്