മാതാപിതാക്കൾക്ക് അനുഗ്രഹീത രാവ് ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് വാലൻഡൻസ് ഡേയിൽ ഇടവകയിലെ മാതാപിതാക്കൾക്കായി “സുന്ദരി നീയും സുന്ദരൻ ഞാനും’ എന്ന പേരിൽ സംഗമം സംഘടിപ്പിക്കുന്നു ഫെബ്രുവരി 18 ശനിയാഴ്ച 5.30 pm മുതൽ 11 pm വരെ പ്രത്യേകമായി യുവജനങ്ങൾ ക്രമീകരിക്കുന്ന റോയൽ ആൽബർട്ട് പാലസിൽ വെച്ച് വ്യത്യസ്ഥവും പുതുമയാർന്ന പരിപാടികളോടും കൂടെ ആദരിക്കുന്നു ‘യൂത്ത് മിനിസ്ട്രി എക്സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.യുവജനങ്ങൾ മാതാപിതാക്കൾക്ക് ഒരുക്കുന്ന ഈ അനുഗ്രഹീതരാവ് മാതാപിതാക്കൾ നിറമനസ്സോടെ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Facebook Comments

Read Previous

ചിക്കാഗോ കെ.സി.എസ് 2023-25 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വര്‍ണ്ണാഭമായി

Read Next

കെ.സി.വൈ.എൽ യുവജന അവബോധം- 2023 പരിശീലന പരിപാടിക്ക് തുടക്കമായി