ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു

ഇടക്കോലി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ നടന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് ഒറോറ 2022-2023 ജനുവരി 1 ന് സമാപിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ടിനാ ജോസ് ആദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് ശ്രീ. ജോണീസ് പി. സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് മാഗസിന്‍ ആയ അരിനെല്ലിക്ക വാര്‍ഡ് മെമ്പര്‍ ശ്രീമതി. ബിനു ജോസ് തൊട്ടിയിലിന് നല്‍കി ശ്രീ. ജോണീസ് പി. സ്റ്റീഫന്‍ പ്രകാശനം ചെയ്തു. സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഐ.ക്യു.എ.സി. കോര്‍ഡിനേ
റ്റര്‍ ക്യാപ്റ്റന്‍ ജെയ്‌സ് കുര്യന്‍ ഇടക്കോലി ജി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍ ശ്രീ. ജോസഫ് കെ.എം. വാര്‍ഡ് മെമ്പര്‍ ശ്രീമതി. ബിനു ജോസ് തൊട്ടിയില്‍, സ്‌കൂള്‍ പി. ടി.എ എക്‌സിക്യുട്ടീവ് മെമ്പര്‍ ശ്രീ. സജിമോന്‍ ടി.ജി എന്നിവ ആശംസകളര്‍പ്പിച്ച് സംസാരിച്ചു എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.എ. കുര്യന്‍ വി. ജോണ്‍ സമ്മേളനത്തിന് സ്വാഗതവും എന്‍.എസ്.എസ്. വോളന്റിയര്‍ സെക്രട്ടറി അഖില്‍ സുനില്‍ കൃതജ്ഞതയും അര്‍പ്പിച്ചു

Facebook Comments

Read Previous

മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

Read Next

യു. കെ. കെ .സി. എ കോവന്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം