“സ്നേഹദൂത്” ക്രിസ്തുമസ്സ് കരോളിന് ന്യൂജേഴ്സിയിൽ തുടക്കമായി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായകത്തോലിക്ക പള്ളി ഇടവകയുടെ അഞ്ചാംവാർഷിക ക്രിസ്തുമസ്സ് കരോൾ “സ്നേഹദൂത്” തുടക്കമായി.ഇടവകയുടെ നാല് കൂടാരയോഗങ്ങളിൽ വിവിധ ദിവസങ്ങളിൽ വികാരി ഫാ.ബിൻസ് ചേത്തലിന്റെ സാന്നിധ്യത്തിൽ കൂടാരയോഗ കോർഡിനേറ്റർ മാരുടെ നേതൃത്വത്തിൽ കൂടാരയോഗ അംഗങ്ങളോടൊപ്പം സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ ഭവനങ്ങൾ സന്ദർശിക്കുന്നു.ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ച്കൊണ്ട് ഭവനങ്ങളിൽ കൊണ്ടു പോകുന്ന ഉണ്ണിയേശുവിന്റെ രൂപം വി.കുർബാനയ്ക്ക് ശേഷം വെഞ്ചരിച്ച് കോർഡിനേറ്റർ മാരേ ഏല്പിച്ചു..ഇടവകയുടെ അഞ്ചാംവാർഷികത്തിന്റെ ഭാഗമായി കൂടാരയോഗതലത്തിൽ പുൽക്കൂട് മത്സരവും നടത്തപ്പെടുന്നു.ഓരോ കൂടാരയോഗത്തിൽ നിന്നും കൂടാരയോഗത്തെ പ്രതിനിധീകരിച്ച് ഒരു പുൽക്കൂട് എന്ന ക്രമത്തിലാണ് മത്സരം.എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് പുൽക്കൂട് മത്സരത്തിലെ പുൽക്കൂട് നിർമ്മിക്കേണ്ടത്.സ്നേഹദൂത് ക്രിസ്തുമസ്സ് കരോൾ ഡിസംബർ 23 ന് സമാപിക്കും.

Facebook Comments

Read Previous

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Read Next

തോട്ടറ പള്ളിപ്പുറത്തുകാലായിൽ ഏലികുട്ടി ചാക്കോ (78) നിര്യാതയായി. Live funeral telecasting available