Breaking news

UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA

ക്രൈസ്തവ വിശ്വാസവും, യഹൂദ പാരമ്പര്യവും ഭാരത സംസ്ക്കാരവും സമന്വയിക്കുന്ന ത്രിവേണീസംഗമമായ ക്നായത്വം UK യുടെ മണ്ണിൽ 21 വർഷങ്ങൾ തലയുയർത്തി നിന്നതിൻ്റെ ഓർമ്മകൾ പുതുക്കി UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമായി. ലണ്ടനിൽ ബഹുമാനപ്പെട്ട സിറിയക്ക് മറ്റത്തിൽ അച്ചൻ ദിവ്യബലിയ്ക്കു ശേഷം പ്രാർത്ഥനയോടെ കൊളുത്തിയ ചെറുദീപത്തിൽ നിന്നും പകർന്ന തിരികൾ ഇന്ന് UKയിൽ അങ്ങോളമിങ്ങോളമായി 51 യൂണിറ്റുകളിൽ പ്രഭ ചൊരിയുന്നു. ബഹുമാനപ്പെട്ട സിറിയക്ക് മറ്റത്തിൽ അച്ചൻ തന്നെ 21 മത് ജന്മദിനത്തിൽ ദിവ്യബലിയർപ്പിച്ച് 21 മത് ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

യൗവനത്തിലേയ്ക്ക് കടക്കുന്ന സംഘടനയ്ക്ക് ശ്രീ റെജി മoത്തിലേട്ട് മുതൽ ബിജി മാംകൂട്ടത്തിൽ വരെയുള്ളവരുടെ നേതൃത്വത്തിൽ ചുരുങ്ങിയ കാലം കൊണ്ട് നേടിയ വലിയ നേട്ടങ്ങളെക്കുറിച്ച് ഓർമ്മിയ്ക്കുവാനും, സംഘടനയെക്കുറിച്ച് യുവജനങ്ങളിലും കുട്ടികളിലും അവഗാഹമുണ്ടാക്കുവാനും ഈ ജൻമദിനാഘോഷങ്ങൾക്ക് കഴിഞ്ഞു. പ്രവാസി ജീവിതത്തിലെ സംഘർഷങ്ങൾക്കിടയിലും ക്നാനായത്തനിമ എന്താണെന്ന് വരും തലമുറകൾക്ക് മനസ്സിലാക്കുവാൻ ഇനിയും ഇതുപോലെ സംഘടനയ്ക്കു വേണ്ടി സമയം കണ്ടെത്തിയേ മതിയാവൂ. കോളറയും, മലനിരകളും, മലമ്പാമ്പും, മലമ്പനിയും, ദാരിദ്രവും വേട്ടയാടുമ്പഴും ക്നാനായത്തനിമ മുറുകെ പിടിച്ചവരുടെ മക്കൾ ആ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിയ്ക്കാൻ ഇതു പോലുള്ള ആഘോഷങ്ങൾ സഹായകമാവട്ടെ.

UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ ആ മുഖപ്രസംഗവും, ജനറൽ സെക്രട്ടറി ലൂബി വെള്ളാപ്പള്ളിയിൽ സ്വാഗതസംഗവും, പ്രസിഡൻ്റ് ബിജി മാംകൂട്ടത്തിൽ അധ്യക്ഷ പ്രസംഗവും നടത്തി.DKCC ചെയർമാൻ ബോബൻ ഇലവുങ്കൽ, നോബി ലൂക്കോസ്, UKKCYL പ്രസിഡൻ്റ് റ്റോം വഞ്ചിത്താനത്ത്, UKKCWF സെക്രട്ടറി ശാലു ലോബോ, UKKCA അഡ് വൈസേഴ്സ് ആയ സാജു പാണപറമ്പിൽ, സണ്ണി രാഗമാളിക, ജോയൻ്റ് സെക്രട്ടറി ടിജോ കുഴിമറ്റത്തിൽ, ഫാ ജോൺ ചൊള്ളാനിയിൽ എന്നിവർ ആശംസകൾ നേർന്നു.കെറ്ററിംഗ്, വിഗൻ, ഗ്ലോസ്റ്റർഷയർ യൂണിറ്റുകളിലെ വിവിധ കലാപരിപാടികളും, പിറവം വിൽസൻ്റെ ക്നാനായ പാട്ടും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജോയൻറ് ട്രഷറർ എബി കുടിലിൽ കൃതഞ്ജത പ്രകാശിപ്പിച്ചു. ക്നാനായ പത്രത്തിൻ്റെ ലൈവ് ടെലികാസ്റ്റിങ്ങ് വിവിധ ലോകരാജ്യങ്ങളിലെ ക്നാനായ മക്കൾക്ക് UKKCA യുടെ ജൻമദിനാഘോഷങ്ങൾ ആസ്വദിയ്ക്കാൻ അവസരമേകി.

Facebook Comments

knanayapathram

Read Previous

ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. Live funeral telecasting available

Read Next

വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു