രാജേഷ് ജോസഫ്
ലെസ്റ്റർ
31.10.2022
22 വർഷങ്ങൾക്ക് മുമ്പ് യുകെയിൽ കുടിയേറിയ ക്നാനായ വിശ്വാസ സമൂഹം യൂ കെ കെ സി എ എന്ന സംഘടനയുടെ കീഴിൽ യുകെയിൽ പഠനത്തിനായി വന്ന വൈദികരോട് ചേർന്ന് നിന്ന് ആദ്ധ്യാത്മിക കാര്യങ്ങൾ നടത്തി പൊന്നു. യൂ കെ കെ സി എ എന്നത് യുകെയിലെ ക്നാനായ ജനങളുടെ കൂട്ടായ്മയുടെ ഒരുമയുടെ ഒരൊറ്റ വികാരമാണ് .
2016 ൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത വന്നതോടെ കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിയുന്നു. ഒരുമയോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ബ്രിട്ടീഷ് കാരുടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം സ്വായത്തമാക്കി സഭാ നേത്ര്ത്വം അജണ്ട ആക്കി
അനസൂതം തുടരുന്ന കാഴ്ചയാണ് നാം ഇന്നും കാണുന്നത് . അതിന് ആസ്പദമായ ഒരു വിഷയമാണ് ചുവടെ ചേർക്കുന്നത് .
യുകെയിലെ ക്നാനായ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് പോയ യുകെയിൽ രൂപതയുടെ കീഴിൽ സേവനം ചെയ്യാൻ വന്ന ക്നാനായ വൈദികർ തന്നെ ക്നാനായക്കാർക്ക് വിനയാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത് .
പത്താം പീയൂസ് മാർപ്പാപ്പ തന്റെ ഇൻ യൂണിവേഴ്സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തു വഴി സ്ഥാപിതമായ കോട്ടയം രൂപത ചുവടോടെ പറിക്കാൻ നാട്ടിൽ രൂപതാ നേത്ര്ത്ഥവും ഇവിടെ കാതങ്ങൾക്കുമപ്പുറം ക്നാനായ വീജിയും വൈദികരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൗനാനുവാദത്തോടെ ശ്രേമിക്കുന്ന കാഴ്ച വേദനാജനകമാണ് . സംരെക്ഷിക്കേണ്ടവർ സംഹാരകാർ ആകുന്നു.
2018 ൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത യുകെയിലെ ക്നാനായ വിശ്വാസികൾക്കായി 15 സ്വതന്ത്ര പേഴ്സണൽ മിഷനുകൾ അനുവദിക്കുകയുണ്ടായി. തുടക്കംമുതൽ യൂ കെ കെ സി എ, അനുബന്ധ മിഷൻ പാരിഷ് കൗൺസിൽ നിരന്തരമായി രൂപതാ നേത്ര്ത്വത്തോട് അവശ്യ പെടുന്ന ഒരു കാര്യം സ്വതന്ത്ര മിഷന് സ്വതന്ത്ര അക്കൗണ്ട് , മെമ്പർഷിപ് ഫോം . ക്നായ സമൂഹത്തിന്റെ വ്യതിരക്തത മിഷൻ സ്ഥാപനത്തിന് ആദരമായെങ്കിൽ അതെ വ്യതിരക്തത അവയുടെ തുടർ ഭരണക്രമത്തിലും അത്തന്ത്യാപേക്ഷിതമാണ് . കഴിഞ്ഞ നാലു വർഷമായി ആവശ്യപെടുന്നു . എന്നാൽ അവയോടു മുഖം തിരിക്കുന്ന നിലപാടാണ് രൂപത അദ്യക്ഷൻ സ്വീകരിച്ചരിക്കുന്നത് . ഇതിന് ഏറ്റവും തടസം ക്നാനായക്കാരുടെ ഉന്നമനത്തിനായി വന്ന ക്നാനായക്കാരുടെ വീജിയും അച്ചന്മാരും . മഹാ കഷ്ടം.
യുകെയിലെ 15 മിഷനുകളിലും യുകെയിലെ ക്നാനായക്കാർക്ക് വേണ്ടാത്ത അക്കൗണ്ടും ഫോമും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു .ഫോം ഒപ്പിടാൻ തയ്യാർ ആകാത്തവർക്കു കൂദാശ നിഷേധിക്കുന്നു. അംഗീകരിക്കാത്തവരുടെ യൂ കെ കെ സി എ യൂണിറ്റുകളിൽ അംഗങ്ങുടെ ബലഹീനത മനസിലാക്കി കുത്തി തിരുപ്പിണ്ടാക്കി ഭിന്നിപ്പിക്കുന്നു. യൂ കെ കെ സി എ എന്ന പ്ലാറ്റഫോമിലൂടെ രൂപീകരിക്കപ്പെട്ടതാണ് മിഷൻ എന്നാൽ യൂ കെ കെ സി എ കൺവെൻഷന് കുർബാന ചെല്ലാൻ വൈദികർ വിമുഖത കാണിക്കുന്നു . വാക്ക് ഒന്ന് പ്രവൃത്തി വേറെ
കോവെന്ററി ക്നാനായ മിഷനും സ്വന്തക്കാരൻ കൈക്കാരനും മണി ലോണ്ടറിംഗും.
2018 ൽ കോവെന്ററി ലെസ്റ്റർ കേറ്ററിങ് ഓസ്ഫോർഡ് എന്നി യൂ കെ കെ സി എ യൂണിറ്റുകൾ ചേർന്ന് ക്നാനായ മിഷൻ രൂപീകൃതമാകുന്നു. ഫാദർ മാത്യു കണ്ണാലയിൽ വികാരിയായി എത്തുന്നു, യോഗം കൂടുന്നു സംരക്ഷണം ഇല്ലാത്ത സിറോ മലബാർ അക്കൗണ്ട് തുടങ്ങാൻ അവശ്യപെടുന്നു . വിശ്വാസ സമൂഹം ഒന്നായി വിയോജിപ്പ് രേഖപെടുത്തുന്നു. സ്വതന്ത്ര മിഷൻ അക്കൗണ്ട് തുടങ്ങാൻ പൊതുയോഗം തീരുമാനിക്കുന്നു. വീജി സ്വതന്ത്ര മിഷൻ അക്കൗണ്ടിന് തുരങ്കം വെയ്ക്കുന്നു. വീജി തുടർന്നുള്ള 3 വർഷം മാത്യു അച്ഛനിൽ സമ്മർദം ചെലുത്തിയെങ്കിലും അച്ഛൻ വഴങ്ങാൻ തയ്യറാകാത്തതിനാൽ അച്ഛനെ നാട്ടിലേക്കു ട്രാൻസ്ഫർ ആക്കുന്നു. മാത്യു അച്ഛന്റെ സമുദായ സംരെക്ഷണത്തിനും സ്നേഹത്തിനും കൂപ്പു കൈ .
ഇപ്പോൾ ശെരിയാക്കി തരാം എന്ന് പപ്പു പറഞ്ഞതുപോലെ ഫാദർ ജിൻസ് 2021 ൽ മിഷൻ വികാരി ആയ്യി എത്തുന്നു,പൊതുയോഗം കൂടുന്നു, സിറോ മലബാർ അക്കൗണ്ട് തുടങ്ങാൻ അവശ്യ പെടുന്നു, വിശ്വാസ സമൂഹം ഒന്നായി എതിർക്കുന്നു. അച്ഛന്റെ വിയോജന കുറിപ്പോടെ സ്വതന്ത്ര മിഷൻ അക്കൗണ്ട് തുടങ്ങാനായി പുതിയ കൈക്കാരൻമാരെയും പാരിഷ് കൗൺസിലിനെ തിരഞ്ഞെടുക്കുന്നു. മിനിട്സ് ചുവടെ ചേർക്കുന്നു.
ഇപ്പോൾ ശെരിയാക്കാൻ വന്ന ഫാദർ ജിൻസ് പാരിഷ് കൗൺസിലിനും കൈക്കാരൻമാരെയും അംഗീകരിക്കാൻ വിസമ്മതിക്കുന്നു. കാരണമായി പറയുന്നത് സിറോ മലബാർ അക്കൗണ്ടും ഫോമും. തിരഞ്ഞെടുക്കപെട്ടവർക്കു ചാർജ് നല്കാതിരിക്കുവാനുള്ള കാരണം കുർബാനയിൽ അറിയിപ്പായി അറിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ 2021 ഡിസംബർ 24 കുർബാന സമക്ഷം യഥാർത്ഥ കാരണം മറച്ചു വെച്ച് ചില സാങ്കേതിക കാരണങ്ങളാൽ ചാർജ് നൽകില്ല എന്ന് അറിയിക്കുന്നു . കാരണങ്ങൾ മറച്ചു വെച്ചതിൽ
ഷുഭിതരായ അംഗങ്ങൾ കാരണം പൊതു സമൂഹത്തിനോട് അറിയിക്കാത്തതിൽ പ്രേതിഷേധം അറിയിക്കുന്നു . ചിലർ പരിധി കടന്നു എന്നുള്ളത് വാസ്തവുമാണ് .
തുടർന്ന് ഫാദർ ജിൻസ് സൂം മീറ്റിംഗ് വിളിക്കുകയും പ്രസ്തുത മീറ്റിംഗിൽ ചാർജ് നൽകാത്തതിന്റെ കാരണം തിരഞ്ഞെടുത്ത അംഗങ്ങൾക്ക് എഴുതി നൽകാമെന്ന് സമ്മതിക്കുന്നു . നൽകിയ എഴുത് ചുവടെ ചേർക്കുന്നു . മറുപടിയായി പൊതു യോഗം തിരഞ്ഞെടുത്ത അംഗങ്ങൾ നൽകിയ കത്തും ചുവടെ ചേർക്കുന്നു.
തുടർന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഫാദർ ജിൻസ് ലെസ്റ്ററിലെ മിഷൻ മാസ്സ് സെന്റർ പൂട്ടി . ലെസ്റ്ററിലെ യൂണിറ്റ് അംഗങ്ങൾ രൂപതാ മെത്രാനെ കാണുന്നു എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. നിരവധി കത്തിടപാടുകൾ നടത്തിയെങ്കിലും പതിവ് രീതി മറുപടിയില്ല. കഴിഞ്ഞ 10 മാസമായി കൈക്കാരനുമില്ല കമ്മറ്റിയുമില്ലാതെ മിഷൻ നടക്കുന്നു. നേർച്ച കാഴ്ചകൾ ഉൾപ്പടെ വൈദികൻ കൈവശം വെയ്ക്കുകയോ അച്ഛന് ഇഷ്ടമുള്ള സ്വന്തം ഇഷ്ടത്താൽ തിരഞ്ഞെടുത്ത അക്കൗണ്ടിലൂടെ കൈമാറ്റം നടത്തുന്നു. പൊതു സമൂഹത്തിന്റെ നേർച്ച പണം സ്വയം കയ്യിൽ വെയ്ക്കുന്നതും രൂപതയുടെ തന്നെ ഫൈനാൻസ് ഗൈഡലിനെസ് എതിരാണ് മാത്രവുമല്ല ഈ രാജ്യത്തെ നിയമങ്ങൾക്കു എതിരാണ് . മണി ലോണ്ടറിംഗ് സാദ്യതകൾ ഏറെ.
ഇപ്പോളിതാ പത്തു മാസത്തെ ഇടവേളക്കു ശേഷം പ്രസ്തുത വൈദികനിൽ നിന്നും പെട്ടെന്ന് അറിയിപ്പുണ്ടാകുന്നു. രൂപത നേത്ര്ത്വം മുൻ പൊതുയോഗം തീരുമാനം മരവിപ്പിക്കുന്നു. കൈക്കാരൻമാരെ നിയമിക്കാനുള്ള അധികാരം വൈദികനിൽ നിക്ഷിപ്തമാക്കുന്നു. ഇതിൽ പാരിഷ് കൗൺസിൽ ഉൾപ്പെടുന്നില്ല എന്നതാണ് തമാശ ( പുതിയ UK കാനോൻ നിയമം ) തനിക്ക് ഇഷ്ടമുള്ളവരെ പുതിയ കൈക്കാരനായി രണ്ടു കുലം കുത്തികളെ നിയമിക്കുന്നു.
ഈ നടപടി വിശ്വാസ സമൂഹത്തെ വിഡ്ഢികൾ ആക്കുന്നതും കത്തോലിക്കാ സഭയുടെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്നതാണ് . പ്രേതിക്ഷേധമാർഹമാണ്.
വിശ്വാസ സമൂഹത്തിനു വേണ്ടാത്ത അക്കൗണ്ടും ഫോമും ഉണ്ടാക്കാനുള്ള കുതന്ത്രം. പൊതു യോഗം എടുത്ത തീരുമാനം പൊതുയോഗം വിളിച്ചു കൂട്ടി അറിയിക്കണം .പുതിയ കൈക്കാരനും പാരിഷ് കമ്മറ്റിയും പൊതുയോഗത്തിൽ തന്നെ നിയമിക്കണം . അല്ലാതെ രഹസ്യമായിയല്ല . കടുത്ത നീതി നിഷേധമാണ് നടക്കുന്നത് . പ്രസ്തുത നടപടികൾക്കു എതിരെ ശക്തമായി പ്രതിഷേധിക്കാൻ 4 യൂണിറ്റുകളുടെ സംയുക്ത ഓപ്പൺ ലെറ്റർ ഇതിനോടകം വികാരിക്ക് കൈമാറി. ( കോപ്പി ചുവടെ ചേർക്കുന്നു ) തീരുമാനം പുനർ പരിശോധിക്കണം എന്ന ആവശ്യം ശക്തമാണ് . പൊതു യോഗം വിളിച്ചു കാര്യങ്ങൽ ക്രമപ്രകാരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും . വിശ്വാസ സമൂഹം കുര്ബാനയ്ക്കോ മിഷനോ എതിരല്ല വൈദികന്റെ,രൂപതയുടെ,രൂപതാ അദ്യക്ഷന്റെ നിലപടുകളോടുള്ള പ്രതിക്ഷേധമാണ് . 99 ആടുകൾ ഉപേക്ഷിച്ചു ഒരു ആടിനെ തേടിയ ഇടയൻ കഥഓർമ വരുന്നു.
എസ്രാ പ്രവാചകന്റെ ശവ കൂടിരത്തിൽ നിന്ന് AD 345 ൽ ആരംഭിച്ച ഈ യാത്ര പല പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നു .അത് അകത്തു നിന്ന് ആയാലും പുറത്തു നിന്ന് ആയാലും ഫീനിസ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേക്കും . ദൈവം നമ്മളോടുള്ളപ്പോൾ മനുഷ്യന് എന്ത് ചെയ്യാൻ സാധിക്കും.

പ്രിയ St Jude ക്നാനായ മിഷൻ Priest in charge ജിൻസച്ചൻ , Mission അംഗങ്ങളെ
ഒരു പൊതുയോഗംതീരുമാനത്തെയും ആ പൊതുയോഗം തിരഞ്ഞെടുത്ത കൈക്കാരന്മാരെയും പരിഷകൗൺസിൽ അംഗങ്ങളെയും റദ്ദു ചെയ്യുകയും സ്വയം പ്രഖ്യാപിത acting കൈക്കാരമാരെ നിയമിക്കുകയും ചെയ്ത കാര്യമാണ് വിഷയം
കഴിഞ്ഞ പത്തു മാസമായി ഒരു പരിഷകൗൺസിലോ കൈക്കാരന്മാരോ ആരുമില്ലാതെ Priest in charge മാത്രമായി ഒറ്റയാൾ ഭരണമായിരുന്നു.
പൊടുന്നനെ തനിക്കു ഇഷ്ട്ടമുള്ളവരെ കൈക്കാരനായി appoint ചെയ്യാൻ മുകളിൽ നിന്നും ഉത്തരവ് ഉണ്ടാവുന്നു.
പൊതുയോഗം വിളിച്ചു ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വിശ്വാസത്തിലെടുക്കുന്നതിനു പകരം,
കുർബാന അറിയിപ്പായി നോമിനേഷൻ ആവശ്യപെട്ടു തന്റെ ഇച്ചക്ക് വഴങ്ങുന്ന വ്യക്തികളെ കൈക്കാരന്മാരായി അപ്പോയ്ന്റ്മെന്റ് ചെയ്യുന്ന കുതന്ത്രം ആണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നത്.
ഇവിടെയുള്ള മുഴുവൻ ക്നാനായ മിഷൻ അംഗങ്ങളെയും വിഡ്ഢികളാക്കി പൊതിയോഗ തീരുമാനത്തെ ആട്ടിമറിക്കുന്ന മേൽ നടപടിയിൽ ഉള്ള പ്രതിഷേധം അറിയിക്കുന്നു.
ജിൻസച്ഛനും സ്വയം പ്രഖ്യാപിത കൈക്കാരന്മാരും ഈ നടപടിയിൽ നിന്നും പിന്മാറണമെന്നും,
സഭാ വിശ്വാസികളും സമുദായ സ്നേഹികളുമായ ആളുകളെ ഭിന്നിപ്പിക്കാതെ (പഴയ British കുതന്ത്രം) എത്രയും വേഗം പൊതുയോഗം വിളിച്ചു കാര്യങ്ങൾ ചർച്ചചയ്തു പരിഹരിക്കണമെന്നും ജിൻസച്ഛനോട് അഭ്യർത്ഥിക്കുന്നു.
എന്ന്
മിഷൻ അംഗങ്ങൾക്ക് വേണ്ടി
Shison Kavunnumparayil
Coventry Unit President
Ivy Stephen
Kettering Unit President
Bose Jose
Oxford Unit President
Albin Padapurackal
Leicester Unit President