Breaking news

കെ. സി. വൈ. എൽ. ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം നടത്തപ്പെട്ടു

കരിങ്കുന്നം: ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2022-23 വർഷത്തെ ചുങ്കം ഫൊറോന യുടെ യുവജനദിനാഘോഷം  *തരംഗം 2K22 കരിങ്കുന്നം ദേവാലയത്തിൽ  വച്ച് ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ 6 മണി വരെ നടത്തപ്പെട്ടു . ഫൊറോന ഡയറക്ടർ  ശ്രീ. സാൻ്റി കുന്നംചിറ പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് ഫൊറോന സെക്രട്ടറി  റോസ്മേരി  മാതൃു  എല്ലാവർക്കും പ്രതിജ്ഞ ചൊല്ലികൊടുത്തു.ക്നാനായ കപ്പിൾസ് ഓൺ വീൽസ് മത്സരത്തിന്റെ റാലി കെ. സി. വൈ. എൽ കരിങ്കുന്നം യൂണിറ്റ് ചാപ്ലിൻ ഫാ.അലക്സ്‌ ഓലിക്കര ഫ്ലാഗ് ഓഫ്‌ ചെയ്തു.*ക്നാനായ കപ്പിൾസ്  ഓൺ വീൽസ്  മത്സരത്തിൽ*വിവിധ ഇടവകകൾ വാശിയോടെ പങ്കെടുക്കുകയും  ചെയ്തു.
തുടർന്ന് സമ്മേളനത്തിൽ ഫൊറോന പ്രസിഡൻ്റ് നിതിൻ ജോസ് പനംന്താനത്ത് അധ്യക്ഷത വഹിക്കുകയും  ചുങ്കം ഫൊറോന വികാരി ഫാ. ജോസ്  അരീച്ചിറ  ഉദ്ഘാടന കർമ്മം  നിർവഹിക്കുകയും   ചെയ്തു. സമ്മേളനത്തിൽ ഫൊറോന ചാപ്ലിൻ ഫാ.ദിപു ഇറപുറത്ത്  ,കെ. സി. വൈ. എൽ. കരിങ്കുന്നം യൂണിറ്റ്  ഡയറക്ടർ  ശ്രീ.കുരൃാക്കോസ്   ചൊള്ളാനിക്കൽ , ഫൊറോന സെക്രട്ടറി റോസ്മേരി  മാതൃു  , കെ. സി.വൈ. എൽ കരിങ്കുന്നം യൂണിറ്റ്  പ്രസിഡൻ്റ് . സുജിത്ത് സാബു നടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചുങ്കം ഫൊറോന യിലെ  വിവിധ ഇടവകകളിൽ നിന്നും ആയി 400- ഇൽ അധികം യുവജനങ്ങളൾ പങ്കെടുത്തു.
യുവജന ആഘോഷത്തോടനുബന്ധിച്ച് നടത്തിയ  ക്നാനായ കപ്പിൾസ്  ഓൺ വീൽസ്  മത്സരത്തിൽ  1-) സ്ഥാനം ചുങ്കം യൂണിറ്റും 2 -)ആം സ്ഥാനം കരിംങ്കുന്നം യൂണിറ്റും കരസ്ഥമാക്കി. പങ്കെടുത്ത മറ്റു  ഇടവക കൾക്ക് പ്രോത്സാഹന സമ്മാനവും   നല്കുകയും ചെയ്തു. അതേതുടർന്ന്   ഫൊറോനയിലെ 10,12 പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ ആദരിച്ചു. കരിങ്കുന്നം KCYL ന്റെ മാർഗ്ഗരേഖ പ്രകാശനം കെ. സി. വൈ. എൽ ചുങ്കം ഫൊറോനാ  പ്രസിഡന്റ്‌ ശ്രീ. നിതിൻ ജോസ് പനംന്താനത്ത് കരിങ്കുന്നം KCYL  ചാപ്ലിൻ  ഫാ.അലക്സ്‌ ഓലിക്കര ക്ക് കൈമാറി മാർഗ്ഗരേഖ പ്രകാശനം ചെയ്തു.പിന്നീട് ചുങ്കം ഫൊറോന  യിലെ വിവിധ യൂണിറ്റ് കൾ ഒരുമിച്ച് ഉള്ള ഡാൻസ് നടത്തപെട്ടു.DJ with water Drum ഓട് കൂടി യുവജനദിനാഘോഷം സമാപിച്ചു.
 കെ. സി. വൈ. എൽ ചുങ്കം ഫൊറോന സമിതി അംഗംങ്ങൾ ആയ സ്റ്റീഫൻ പ്ലാകൂട്ടത്തിൽ, ജെഫിൻ ജെയിംസ് പുളിയാംതടത്തിൽ, അലീന ബിന്നി വെള്ളാംമാറ്റത്തിൽ ,സി. അഡ്വൈസർ പ്രിയ SJC, ചുങ്കം ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ,കരിങ്കുന്നം KCYL ഭാരവാഹികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഭാരവാഹികൾ

Read Next

കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശൻ ദിനം ആചരിച്ചു