ബെല്‍ജിയം ക്നാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ ആറാം വാര്‍ഷിക ആഘോഷം 2022 ജൂലൈ 6 ന് ബ്രെസെല്സില് വച്ച് നടക്കും. വാര്‍ഷികത്തില്‍ പങ്കെടുക്കുവാനായി അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് എത്തിച്ചേരുന്നു. രാവിലെ 9.30 ന് ആഘോഷമായ പാട്ടു കുര്‍ബാന മുഖ്യകാര്‍മ്മികന്‍ മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത. സഹകാര്‍മ്മികര്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. ബിനോയ് കുട്ടനാല്‍, ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, ഫാ. തോമസ് കൊച്ചുപുത്തന്‍പുരയില്‍, ഫാ. അനീഷ് കളപ്പുര, ഫാ. അനീഷ് പുതുശേരി. 11.45 ന് മാര്‍ മാത്യു മൂലക്കാട്ട് പിതാവിന് സ്വീകരണം, 12 ന് പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് 1.30 ന് സ്നേഹവിരുന്ന് തുടര്‍ന്ന് കലാസന്ധ്യ എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും. വാർഷികഘോഷപരിപാടികൾക്ക് കുടിയേറ്റം അഡ്മിനിസ്റ്റേറ്റർ ശ്രി. ബാബു അബ്രഹാം നന്ദികുന്നേൽ, കുടിയേറ്റം ഭാരവാഹികൾ, വിവിധ കമിറ്റി അംഗങ്ങൾ,കൺവിനർമാർ, ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവർ നേതൃത്വംനൽകും.