ഹൂസ്റ്റൺ: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങളും ഇടവക ജനങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു. പരേതർക്കു വേണ്ടി മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥന ശുശൂഷകളും ജപമാല പ്രദിക്ഷണവും നടത്തി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയും ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
സിജോയ് പറപ്പള്ളിൽ
Facebook Comments